കൊല്ലം , ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഒരാൾ മരിച്ചു. ഇളയ സഹോദരനായ കെനിലിന്റെ(43) അടിയേറ്റ് മൂത്ത സഹോദരൻ മരിച്ചു. മൂത്ത സഹോദരൻ അനിലാണ് (46) മരിച്ചത്. രണ്ടുപേർക്കും മാനസികരോഗം ഉണ്ടായിരുന്നതായിരുന്നതായും ചികിത്സയിൽ കഴിഞ്ഞിരുന്നതായും പൊലീസ് അറിയിച്ചു.
ഇവരുടെ വീട്ടിൽ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെയാണ് കെനിൽ അനിലിനെ തടിക്കഷ്ണം ഉപയോഗിച്ച് തലക്കടിച്ചത്. അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.