വടകര: വടകരയിലെ വിവിധയിടങ്ങളില്‍ ഏക്കര്‍ കണക്കിന് പറമ്പിന് തീപിടിച്ചു. വെള്ളാറമല, മേപ്പയില്‍ എന്നിവിടങ്ങളിലാണ് തീപിടിച്ചത്. വെള്ളാറമല കീഴല്‍ പള്ളിയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അടിക്കാടിനും മുറിച്ചിട്ട മരങ്ങള്‍ക്കുമാണ് തീപിടിച്ചത്.
അലക്ഷ്യമായി പറമ്പില്‍ തീ ഇട്ടതാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടകരയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഷമേജ് കുമാര്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ഒ. അനീഷ്, ഫയര്‍ റസ്‌ക്യൂ ഓഫീസര്‍മാരായ റാഷിദ് എം.ടി, മനോജ് കിഴക്കെക്കര, അര്‍ജുന്‍ സി.കെ, ഷിജു ടി.പി, ബബീഷ് പി.എം, മുനീര്‍ അബ്ദുള്ള , ഒ. ഗംഗാധരന്‍, റിനീഷ്. സി.കെ, സന്തോഷ് കെ, സി. ഹരിഹരന്‍, ആര്‍. രതീഷ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.