വയനാട്: മാനന്തവാടി വിറക് ശേഖരിക്കാൻ വനത്തിൽ പോയ യുവതിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്.തിരുനെല്ലി പഞ്ചായത്തിലെ ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകി (32) നാണ് പരുക്കേറ്റത്.
ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ടാണ് സംഭവം. കാലിനും, തലയ്ക്കുമാണ് പരുക്കേറ്റത്.
വിവരമറിഞ്ഞ് വനപാലകർ സംഭവ സ്ഥലത്തും ആശുപത്രിയിലും എത്തി.വിറക് ശേഖരിക്കാനായി ഉന്നതിയിലെ മറ്റുള്ളവർക്കൊപ്പമാണ് ദേവകി വനത്തിൽ പോയത്.