ശബരിമല ജീവനക്കാരുടെ 
പണമിടപാട്‌ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്‌

Feb. 13, 2026, 9 a.m.

കൊച്ചി:ശബരിമലയിൽ മണ്ഡല, മകരവിളക്ക് കാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ നടത്തിയ സംശയാസ്പദമായ പണമിടപാടുകളിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ദേവസ്വംബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ (എസ്‌-പി) അന്വേഷണം നടത്തണമെന്ന് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. സംഭവം ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, സന്നിധാനത്തെ എസ്‌ബിഐ, ധനലക്ഷ്മി ബാങ്ക്, പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങളിലെ ഇടപാടുവിവരങ്ങൾ ശേഖരിക്കാൻ നിർദേശിച്ചു. മണ്ഡലകാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ പരിശോധിക്കണം. അന്വേഷണറിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം.

സന്നിധാനത്തെ ഒരുവിഭാഗം താൽക്കാലിക ജീവനക്കാരും സ്ഥിരംജീവനക്കാരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ശബരിമല സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2025 നവംബർ 17 മുതൽ സമീപത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന നിക്ഷേപങ്ങളെക്കുറിച്ച് വിജിലൻസ് വിഭാഗം രഹസ്യാന്വേഷണം നടത്തിയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 14.08 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് വഴി മണിഓർഡറായി കൈമാറിയെന്ന് കണ്ടെത്തി.

ഒരു ജീവനക്കാരൻ 1.38 ലക്ഷത്തിന്റെയും മറ്റൊരാൾ 1.07 ലക്ഷത്തിന്റെയും ഇടപാടുകൾ നടത്തി. അഞ്ചുപേർ 25,000 രൂപയ്ക്കുമുകളിൽ വീട്ടുകാർക്കായി മണിഓർഡ‌ർ അയച്ചിട്ടുണ്ട്. മറ്റ്‌ മൂന്നുപേരുടെ ഇടപാടുകളും സംശയാസ്പദമാണ്. വിജിലൻസ് ഓഫീസർക്കുമുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടും ഇവർ തയ്യാറായില്ല. ക്രിമിനൽ അന്വേഷണത്തിനായി സന്നിധാനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പടുത്തിയതായി ബോർ‌ഡ് അറിയിച്ചു. കേസ് മാർച്ച് 11ന് വീണ്ടും പരിഗണിക്കും.


MORE LATEST NEWSES
  • റംസാനിൽ സ്വകാര്യ മേഖലയിൽ 2 മണിക്കൂർ ജോലി ഇളവുമായി യുഎഇ
  • പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
  • ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥാ പോസ്റ്റര്‍
  • വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം.റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർത്തു,
  • ഉള്ളിച്ചാക്കുകൾക്ക് ഇടയിൽ സ്ഫോടക വസ്തുക്കൾ കടത്തിയ സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ
  • മരണ വാർത്ത
  • മരണ വാർത്ത
  • ഷാർജയിൽ രണ്ട് വയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചു
  • അരയിടത്തു പാലത്തിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലുപേർക്ക് പരിക്ക്.
  • ട്വന്‍റി20 ലോകകപ്പിൽ നമീബിയയെയും കീഴടക്കി ഇന്ത്യ
  • ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ൽ സം​സ്ഥാ​ന​ത്ത് ജ​​ന​​ജീ​​വി​​തം സ്തം​ഭി​ച്ചു.
  • സ്വർണക്കൊള്ളയിൽ സന്നിധാനത്ത് വീണ്ടും എസ്ഐടിയുടെ പരിശോധന; തൂണുകളിലെ പാളികള്‍ ഇളക്കിയെടുത്തു
  • യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഫ്രഷ് കട്ട് അടച്ചുപൂട്ടും- വി.ഡി സതീശൻ
  • തിരുനെല്ലിയിൽ കാട്ടാന ആക്രമണം; യുവതിക്ക് പരിക്ക്
  • വടകര വെള്ളാറമലയില്‍ തീപിടുത്തം; അടിക്കാടിനും മരങ്ങള്‍ക്കും തീപിടിച്ചു
  • പശ്ചിമ ബംഗാളിൽ നിപ ബാധിച്ച നഴ്‌സ് മരിച്ചു
  • ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും
  • കട്ടിപ്പാറ പഞ്ചായത്ത്‌ സ്പോർട്സ് മീറ്റ്; ഐ.യു.എം.എൽ പി സ്കൂൾ ജേതാക്കൾ
  • ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടി.
  • കൊല്ലത്ത് അനിയൻ ചേട്ടനെ കൊലപ്പെടുത്തി
  • അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
  • കേരള സർവകലാശാല താൽകാലിക വി സിക്ക് കനത്ത തിരിച്ചടി; വിദ്യാർഥി യൂണിയന് തുടരാമെന്ന് ഹൈക്കോടതി
  • ആഗോള അയ്യപ്പ സംഗമം; കണക്കുകളിൽ ഗുരുതര ക്രമക്കേട്
  • ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിൽ പെട്ട് പരിക്കേറ്റ യുവാവ് മരണപ്പെട്ടു
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്; 'ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്ന്' ഹൈക്കോടതി
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ തിരുവാഭരണ കമ്മീഷണർ കെ. എസ് ബൈജുവിന് ജാമ്യം
  • എൽപി സ്‌കൂൾ അധ്യാപക നിയമന പ്രതിസന്ധി; ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ച് വിദ്യാഭ്യാസ വകുപ്പ്
  • കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
  • പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
  • കുറ്റ്യാടിയിൽ വൻ ലഹരി വേട്ട; എം ഡി എം എ യുമായി മധ്യവയസ്കൻ പിടിയിൽ
  • ഹൃ​ദയാഘാതം; മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
  • പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
  • സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
  • ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
  • മിന്നൽ പരിശോധനയിൽ വൻ ഹാൻസ് ശേഖരം പിടികൂടി
  • ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും
  • നിലമ്പൂരിൽ മോഷ്ടിച്ച മാല വിഴുങ്ങി, യുവതി അറസ്റ്റിൽ
  • സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
  • തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു.
  • വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
  • അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല
  • കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന്‌ തുറക്കും
  • തിരുവല്ല സ്പായിലെ ബലാത്സംഗം; മൂന്ന് പ്രതികൾ കൂടി പിടിയിൽ
  • കുട്ടികൾ അമിതമായി സ്ക്രീൻ ഉപയോഗം പരിഹാരവുമായി കേരളാ പൊലീസിന്റെ ‘ഡി-ഡാഡ്’ പദ്ധതി,
  • വിദ്യാർഥികൾക്ക് ചെറിയ ശിക്ഷയാകാം; അധ്യാപകനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
  • ഒരു ദിവസം അധികം താമസിച്ചാൽ പിഴ; കുവൈത്തിൽ സന്ദർശക വിസ നിയമം കർശനം
  • ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ
  • കാപ്പ നിയമം ചുമത്തി നാടുകടത്തിയ പ്രതിയെ ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു
  • സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു
  • വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി.