തിരൂരങ്ങാടി : ലോറിയിൽ ഉള്ളിച്ചാക്കുകൾക്ക് ഇടയിൽ സ്ഫോടക വസ്തുക്കൾ ഒളി പ്പിച്ചുകൊണ്ടുവന്ന സംഭവത്തിൽ രണ്ടുപേർകൂടി അറസ്റ്റിലായി. കോഴിക്കോട് മുക്കം പന്നിക്കോട് എരഞ്ഞിമാവ് തെഞ്ചീരി പറമ്പിൽ വീട്ടിൽ കെ നിസാർ (26), കോഴി ക്കോട് മുക്കം പന്നിക്കോട് എര ഞ്ഞിമാവ് തെഞ്ചീരി പറമ്പിൽ ഒ ഇർഷാദ് (28) എന്നിവരെയാണ് തിരൂരങ്ങാടി ഇൻസ്പെക്ടർ ബി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലു ള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇവർ രണ്ടുപേരും സ്ഫോട കവസ്തുക്കൾ ഇറക്കുന്നതിനായി എത്തിയവരായിരുന്നു.
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ക്വാറി തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ ദിവസം സംഭവത്തിൽ ലോറി ഡ്രൈവർ കണ്ണൂർ ചെറുപുഴ ചുണ്ട കരിമ്പൻ ഹൗസിൽ അനിൽ കുമാർ (51), പാലക്കാട് വലിയപറമ്പ് കരിക്കല്ലൂർ പള്ളിക്കണ്ടി വീട്ടിൽ ടി എ സജി (മുഹമ്മദ് സലീം 52) എന്നിവരെ കണ്ണൂരിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു.
ചെമ്മാട് ഫർഹ ഹോളോബ്രിക്സ് വളപ്പിൽ നിർത്തിയിട്ട ലോറിയിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി 12ഓടെ ലഭിച്ച രഹസ്യവിവരത്തി ൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തി സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. അട്ടിയിട്ട ഉള്ളിച്ചാക്കുകൾക്കിടയിൽ ബോക്സുകളിലായിരുന്നു സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. 448 ബോക്സുകളിൽ എക്സ്പ്ലോസീവ് ട്യൂബും 35 ബോക്സുകളിൽ വയറുകളും മറ്റ് ഉപകരണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. കർണാടക ഹൂഗ്ലിയിൽനിന്നാണ് ഇവ എത്തിച്ചുതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു.