കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ കൊണ്ടുവച്ച രീതിയില്‍ കണ്ടെത്തി. എല്‍ഡിഎഫ് ജാഥ ക്യാപ്റ്റനായ ജോസ് കെ മാണിയുടെ മുഖമുള്ള പോസ്റ്ററാണ് കല്ലറയ്ക്ക് മുകളില്‍ കണ്ടത്. സംഭവത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.