പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് അതിജീവിത

Feb. 13, 2026, 12:24 p.m.

കോഴിക്കോട്:സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗിക അതിക്രമ പരാതിയിൽ കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് പരാതിക്കാരി. മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷവും എഫ്ഐആർ ഇടുന്നതിൽ വീഴ്ചയുണ്ടായി.

നവംബർ 24ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും എഫ്ഐആർ ഇട്ടത് ഡിസംബർ എട്ടിനാണ്. മനപൂർവമാണ് കുഞ്ഞുമുഹമ്മദ് അതിക്രമം നടത്തിയതെന്നും ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പരാതിക്കാരി പറയുന്നു. അതിക്രമം ഒരുവിധ തെറ്റിദ്ധാരണയുടെയും ഭാഗമല്ല. നടന്നത് ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യവുമല്ല. സ്വന്തം സ്ഥാനത്തിന്റെ അധികാരപരമായ നേട്ടം എന്താണെന്ന് അറിയുന്ന ഒരാൾ ബോധപൂർവം ചെയ്ത‌ പ്രവൃത്തിയാണെന്നും അതിജീവിത പറയുന്നു. ഡിസംബർ 8ന് ചാനലുകളിൽ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും എഫ്ഐആർ റജിസ്‌റ്റർ ചെയ്തിരുന്നില്ല. അതിനിടയിൽ തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ ഐഎഫ്എഫ്കെയും നടന്നു. തന്റെ ശബ്ദം ഉയരാതിരിക്കാനാണോ നീക്കങ്ങൾ വേഗത്തിലായതെന്നു ചോദിക്കാതെവയ്യെന്നും അവർ പറഞ്ഞു.

'ഇര', 'അതിജീവിത' എന്നീ പദങ്ങൾ ഉപയോഗിക്കുമ്പോൾ വ്യക്തി എന്ന ഏറ്റവും അടിസ്‌ഥാന അവകാശം പോലും മായ്ച്ചുകളയാൻ സമൂഹം ശ്രമിക്കുന്നതായി തനിക്ക് അനുഭവപ്പെടുന്നു. സംഭവത്തിനുശേഷം ചിലർ നിശ്ശബ്ദതയെ സുരക്ഷയായി നിർവചിക്കാൻ ശ്രമിച്ചു. 'നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കുക', 'കാര്യങ്ങൾ സങ്കീർണമാക്കരുത്', 'സംരക്ഷണം ലഭിക്കും'. പക്ഷേ, മിണ്ടാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു. ഇത് തന്റെ അന്തസിനുമേൽ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി തോന്നി. തെളിവുകൾ സമർപ്പിക്കേണ്ടത് തന്റെ ജോലി അല്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കാനും ഉണ്ടായാൽ നിയമപ്രകാരം പരിഹരിക്കാനുമുള്ള ബാധ്യത അധികാരികളുടേയാണെന്നും അവർ പ്രതികരിച്ചു. താൻ സഹതാപമല്ല, ഐക്യദാർഢ്യമാണ് അഭ്യർഥിക്കുന്നത്. ഒരു സ്ത്രീ പരസ്യമായി സംസാരിക്കുന്നത് രഹസ്യവാതിലുകൾ എല്ലാം അടഞ്ഞതിനു ശേഷമാണെന്നു മനസ്സിലാക്കിക്കൊണ്ടുള്ള ഐക്യദാർഢ്യം.

സ്ഥാപനങ്ങളോടും സംസ്ഥാനത്തോടും തനിക്ക് ചോദ്യങ്ങളുണ്ട്. "നിങ്ങൾ ഈ സംഭവം എങ്ങനെ അനുവദിച്ചു? നിയമം ആവശ്യപ്പെട്ടിട്ടും തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം എന്തുകൊണ്ടു തടഞ്ഞില്ല?കുറ്റാരോപിതരെ അധികാരസ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കുമ്പോൾ അതിജീവിച്ചവരോട് ഒരുങ്ങിക്കൂടാൻ പറയുന്നത് എന്തുകൊണ്ട്? പരസ്യമായ സാക്ഷ്യപ്പെടുത്തലുകൾ ഭീഷണിയായി കാണുന്നത് എന്തുകൊണ്ട്?"

നാളെ മറ്റൊരു സ്ത്രീക്ക് സംസാരിക്കാനുള്ള ഭയം കുറച്ചുകൂടി കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് താനിതു പറയുന്നതെന്നും അതിജീവിത പറഞ്ഞു.


MORE LATEST NEWSES
  • പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍
  • സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; ഇന്നും കുറഞ്ഞു
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് അതിജീവിത
  • പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി
  • വീട്ടിനകത്ത് വാറ്റ് ശേഖരം; മലപ്പുറം സ്വദേശി പിടിയിൽ
  • എസ്.ഐ.ആർ അന്തിമ പട്ടിക 21-ന്; സംസ്ഥാനത്ത് ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും
  • റംസാനിൽ സ്വകാര്യ മേഖലയിൽ 2 മണിക്കൂർ ജോലി ഇളവുമായി യുഎഇ
  • പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
  • ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥാ പോസ്റ്റര്‍
  • വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം.റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർത്തു,
  • ഉള്ളിച്ചാക്കുകൾക്ക് ഇടയിൽ സ്ഫോടക വസ്തുക്കൾ കടത്തിയ സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ
  • ശബരിമല ജീവനക്കാരുടെ 
പണമിടപാട്‌ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്‌
  • മരണ വാർത്ത
  • മരണ വാർത്ത
  • ഷാർജയിൽ രണ്ട് വയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചു
  • അരയിടത്തു പാലത്തിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലുപേർക്ക് പരിക്ക്.
  • ട്വന്‍റി20 ലോകകപ്പിൽ നമീബിയയെയും കീഴടക്കി ഇന്ത്യ
  • ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ൽ സം​സ്ഥാ​ന​ത്ത് ജ​​ന​​ജീ​​വി​​തം സ്തം​ഭി​ച്ചു.
  • സ്വർണക്കൊള്ളയിൽ സന്നിധാനത്ത് വീണ്ടും എസ്ഐടിയുടെ പരിശോധന; തൂണുകളിലെ പാളികള്‍ ഇളക്കിയെടുത്തു
  • യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഫ്രഷ് കട്ട് അടച്ചുപൂട്ടും- വി.ഡി സതീശൻ
  • തിരുനെല്ലിയിൽ കാട്ടാന ആക്രമണം; യുവതിക്ക് പരിക്ക്
  • വടകര വെള്ളാറമലയില്‍ തീപിടുത്തം; അടിക്കാടിനും മരങ്ങള്‍ക്കും തീപിടിച്ചു
  • പശ്ചിമ ബംഗാളിൽ നിപ ബാധിച്ച നഴ്‌സ് മരിച്ചു
  • ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും
  • കട്ടിപ്പാറ പഞ്ചായത്ത്‌ സ്പോർട്സ് മീറ്റ്; ഐ.യു.എം.എൽ പി സ്കൂൾ ജേതാക്കൾ
  • ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടി.
  • കൊല്ലത്ത് അനിയൻ ചേട്ടനെ കൊലപ്പെടുത്തി
  • അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
  • കേരള സർവകലാശാല താൽകാലിക വി സിക്ക് കനത്ത തിരിച്ചടി; വിദ്യാർഥി യൂണിയന് തുടരാമെന്ന് ഹൈക്കോടതി
  • ആഗോള അയ്യപ്പ സംഗമം; കണക്കുകളിൽ ഗുരുതര ക്രമക്കേട്
  • ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിൽ പെട്ട് പരിക്കേറ്റ യുവാവ് മരണപ്പെട്ടു
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്; 'ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്ന്' ഹൈക്കോടതി
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ തിരുവാഭരണ കമ്മീഷണർ കെ. എസ് ബൈജുവിന് ജാമ്യം
  • എൽപി സ്‌കൂൾ അധ്യാപക നിയമന പ്രതിസന്ധി; ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ച് വിദ്യാഭ്യാസ വകുപ്പ്
  • കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
  • പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
  • കുറ്റ്യാടിയിൽ വൻ ലഹരി വേട്ട; എം ഡി എം എ യുമായി മധ്യവയസ്കൻ പിടിയിൽ
  • ഹൃ​ദയാഘാതം; മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
  • പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
  • സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
  • ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
  • മിന്നൽ പരിശോധനയിൽ വൻ ഹാൻസ് ശേഖരം പിടികൂടി
  • ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും
  • നിലമ്പൂരിൽ മോഷ്ടിച്ച മാല വിഴുങ്ങി, യുവതി അറസ്റ്റിൽ
  • സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
  • തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു.
  • വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
  • അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല
  • കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന്‌ തുറക്കും
  • തിരുവല്ല സ്പായിലെ ബലാത്സംഗം; മൂന്ന് പ്രതികൾ കൂടി പിടിയിൽ