കൊയിലാണ്ടി: പോക്‌സോ കേസില്‍ കൊയിലാണ്ടിയില്‍ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. ചേമഞ്ചേരി കൊളക്കാട് സ്വദേശിയായ ഹാരിസ് (46) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ 11 മണിയോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുമിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ എസ്‌ഐമാരായ ശ്രീഷ്മ, മുഹമ്മദാലി, സുജേഷ്, മണി, എഎസ്‌ഐമാരായ ശ്രീലത തുടങ്ങിയവര്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.