മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണം; ബാലാവകാശ കമ്മീഷൻ

Feb. 13, 2026, 2:28 p.m.

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ മാനശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവൽക്കരിക്കണമെന്നും കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ പി, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥി സംഘർഷത്തേതുടർന്ന് താമരശ്ശേരിയിലെ എം.ജെ.എച്ച്.എസ്.എസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരണപ്പെട്ടത് സംബന്ധിച്ച മാധ്യമവാർത്തയെതുടർന്ന് ബാലാവകാശ കമ്മിഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്‌നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

സ്കൂ‌ളുകളിൽ അധ്യാപകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ തക്ക പദ്ധതികൾ നടപ്പിലാക്കണം.

രക്ഷാകർത്താക്കൾക്കായി സ്കൂളുകളിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം. കൗമാരക്കാരെ കലാ കായിക സാഹിത്യ സംഗീത നാടക സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ ക്ലബ്ബുകളും, പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, ജുവനൈൽ പോലീസ് യൂണിറ്റ്, ലീഗൽ സർവ്വീസസ് അതോറിറ്റി, ചൈൽഡ് പ്രൊട്ടക്ഷൻ പ്രവർത്തകർ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതാണ്. നിയമബോധം, ലിംഗ സെൻസിറ്റിവിറ്റി, ഭരണഘടനാമൂല്യങ്ങൾ, സാ മൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവ വിദ്യാർത്ഥികളെ പഠിപ്പിക്കണം. ഇതിനുള്ള പദ്ധതികൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ,ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുമായി ചേർന്ന് ആവിഷ്കരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു. കമ്മിഷൻ്റെ നിർദ്ദേശങ്ങൾ 2026-27 അധ്യയനവർഷം മുതൽ രണ്ട് വർഷത്തിനകം പൂർത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, ഡയറക്‌ടറും പദ്ധതികൾക്ക് രൂപം നൽകേണ്ടതാണെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

സംസ്ഥാനത്ത് ഓരോ വർഷവും നൂറുകണക്കിന് കുട്ടികൾ നിയമവുമായി സംഘർഷത്തിലാവുന്നുണ്ട്. മോഷണം, ട്രാഫിക്ക് നിയമലംഘനങ്ങൾ, ശാരീരിക ആക്രമണം, ലൈംഗിക കുറ്റകൃത്യങ്ങൾ, ലഹരി, പോക്സോ കേസുകൾ എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലഹരിപദാർത്ഥങ്ങൾ, സോഷ്യൽമീഡിയ സ്വാധീനം, വിദ്യാഭ്യാസ സാമൂഹിക സമ്മർദ്ധങ്ങൾ, കുടുംബപരമായ വിഷയങ്ങൾ തുടങ്ങിയവ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് കാരണമാകുന്നതായി കമ്മിഷൻ ഉത്തരവിൽ വിശകലനം ചെയ്തു.

സ്‌കൂൾ കേവലം അക്കാഡമിക പഠനകേന്ദ്രങ്ങൾ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന സംവിധാനമായാലെ കൗമാരക്കാരിലെ കുറ്റവാസന തടയാൻ സാധിക്കു. കുട്ടികളുടെ മനസ്സ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതും ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർത്ഥപൂർണ്ണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും എന്ന് കമ്മിഷൻ നിരീക്ഷിച്ചു.


MORE LATEST NEWSES
  • വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് 10ലക്ഷം നഷ്ടപരിഹാരം നൽകണം
  • കർണാടകയിൽ വാഹനാപകടത്തിൽ 6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു
  • വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് 10ലക്ഷം നഷ്ടപരിഹാരം നൽകണം
  • എലത്തൂരിൽ ചെളി നീക്കത്തിന്റെ മറവിൽ വൻ മണൽ കടത്ത്; ആശങ്കയിലായി 250 കുടുബങ്ങൾ
  • ആലപ്പുഴ എസ്‍ഡി കോളേജിൽ ഗുരുതര വീഴ്ച; പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി
  • പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍
  • സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; ഇന്നും കുറഞ്ഞു
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് അതിജീവിത
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് അതിജീവിത
  • പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി
  • വീട്ടിനകത്ത് വാറ്റ് ശേഖരം; മലപ്പുറം സ്വദേശി പിടിയിൽ
  • എസ്.ഐ.ആർ അന്തിമ പട്ടിക 21-ന്; സംസ്ഥാനത്ത് ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും
  • റംസാനിൽ സ്വകാര്യ മേഖലയിൽ 2 മണിക്കൂർ ജോലി ഇളവുമായി യുഎഇ
  • പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
  • ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥാ പോസ്റ്റര്‍
  • വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം.റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർത്തു,
  • ഉള്ളിച്ചാക്കുകൾക്ക് ഇടയിൽ സ്ഫോടക വസ്തുക്കൾ കടത്തിയ സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ
  • ശബരിമല ജീവനക്കാരുടെ 
പണമിടപാട്‌ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്‌
  • മരണ വാർത്ത
  • മരണ വാർത്ത
  • ഷാർജയിൽ രണ്ട് വയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചു
  • അരയിടത്തു പാലത്തിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലുപേർക്ക് പരിക്ക്.
  • ട്വന്‍റി20 ലോകകപ്പിൽ നമീബിയയെയും കീഴടക്കി ഇന്ത്യ
  • ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ൽ സം​സ്ഥാ​ന​ത്ത് ജ​​ന​​ജീ​​വി​​തം സ്തം​ഭി​ച്ചു.
  • സ്വർണക്കൊള്ളയിൽ സന്നിധാനത്ത് വീണ്ടും എസ്ഐടിയുടെ പരിശോധന; തൂണുകളിലെ പാളികള്‍ ഇളക്കിയെടുത്തു
  • യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഫ്രഷ് കട്ട് അടച്ചുപൂട്ടും- വി.ഡി സതീശൻ
  • തിരുനെല്ലിയിൽ കാട്ടാന ആക്രമണം; യുവതിക്ക് പരിക്ക്
  • വടകര വെള്ളാറമലയില്‍ തീപിടുത്തം; അടിക്കാടിനും മരങ്ങള്‍ക്കും തീപിടിച്ചു
  • പശ്ചിമ ബംഗാളിൽ നിപ ബാധിച്ച നഴ്‌സ് മരിച്ചു
  • ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും
  • കട്ടിപ്പാറ പഞ്ചായത്ത്‌ സ്പോർട്സ് മീറ്റ്; ഐ.യു.എം.എൽ പി സ്കൂൾ ജേതാക്കൾ
  • ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടി.
  • കൊല്ലത്ത് അനിയൻ ചേട്ടനെ കൊലപ്പെടുത്തി
  • അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
  • കേരള സർവകലാശാല താൽകാലിക വി സിക്ക് കനത്ത തിരിച്ചടി; വിദ്യാർഥി യൂണിയന് തുടരാമെന്ന് ഹൈക്കോടതി
  • ആഗോള അയ്യപ്പ സംഗമം; കണക്കുകളിൽ ഗുരുതര ക്രമക്കേട്
  • ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിൽ പെട്ട് പരിക്കേറ്റ യുവാവ് മരണപ്പെട്ടു
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്; 'ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്ന്' ഹൈക്കോടതി
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ തിരുവാഭരണ കമ്മീഷണർ കെ. എസ് ബൈജുവിന് ജാമ്യം
  • എൽപി സ്‌കൂൾ അധ്യാപക നിയമന പ്രതിസന്ധി; ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ച് വിദ്യാഭ്യാസ വകുപ്പ്
  • കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
  • പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
  • കുറ്റ്യാടിയിൽ വൻ ലഹരി വേട്ട; എം ഡി എം എ യുമായി മധ്യവയസ്കൻ പിടിയിൽ
  • ഹൃ​ദയാഘാതം; മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
  • പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
  • സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
  • ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
  • മിന്നൽ പരിശോധനയിൽ വൻ ഹാൻസ് ശേഖരം പിടികൂടി
  • ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും
  • നിലമ്പൂരിൽ മോഷ്ടിച്ച മാല വിഴുങ്ങി, യുവതി അറസ്റ്റിൽ