സമസ്ത ശതാബ്ദി വിളംബരസമ്മേളനം ഇന്ന്

Feb. 14, 2026, 9:14 a.m.

കോട്ടയ്ക്കൽ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി വാർഷിക മഹാസമ്മേളനത്തിന്റെ വിളംബരം ശനിയാഴ്ച കോട്ടയ്ക്കൽ പുത്തൂരിലെ 'ബഹറുൽ ഉലൂം ഒ.കെ. ഉസ്താദ് നഗരി'യിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽഖാദിർ മുസ്ലിയാർ പതാക ഉയർത്തി.

പതിനായിരത്തോളം പണ്ഡിതൻമാരുടെയും കാൽലക്ഷത്തിലധികം പ്രവർത്തകരുടെയും സാന്നിധ്യത്തിൽ വൈകുന്നേരം 4.30-ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മഹാസമ്മേളന പ്രഖ്യാപനം നടത്തും. വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളും ശനിയാഴ്ച പ്രഖ്യാപിക്കും.

ഇരുസമസ്തകളുടെയും ഐക്യവുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുന്നതിനുപിന്നാലെ നടക്കുന്ന പരിപാടിയായതിനാൽ സമ്മേളനത്തിന് പ്രാധാന്യമേറെയാണ്. മാതൃസംഘടനയിൽ നിന്ന് വിട്ടുപോയവർ തിരിച്ചുവരണമെന്ന് ഞായറാഴ്ച കാസർകോട് കുണിയയിൽ നടന്ന സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനസമ്മേളനത്തിൽ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ സമസ്തകൾക്കിടയിലെ മഞ്ഞുരുകുകയാണെന്നും ഇ.കെ., എ.പി. സുന്നികളുടെ ഐക്യത്തിനുള്ള വഴിയൊരുങ്ങുകയാണെന്നും സൂചനയുണ്ടായി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി എ.പി. വിഭാഗം പ്രതികരിച്ചില്ല. ജിഫ്രി തങ്ങളുടെ ആഹ്വാനത്തോടുള്ള നിലപാട് ശനിയാഴ്ചത്തെ സമ്മേളനത്തിൽ കാന്തപുരം വ്യക്തമാക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരിയും പേരോട് അബ്ദുറഹ്‌മാൻ സഖാഫിയും കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ സമ്മേളനം ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ല അഹ്സനി ചെങ്ങാനി, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, അലവി സഖാഫി കൊളത്തൂർ എന്നിവർ പ്രസംഗിക്കും.

വെള്ളിയാഴ്ച നടന്ന പതാക ഉയർത്തൽ ചടങ്ങിൽ. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ജഅ്ഫർ തുറാബ് പാണക്കാട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, സയ്യിദ് ശിഹാബുദ്ധീൻ അഹ്സനി കല്ലറക്കൽ, സയ്യിദ് സൈനുൽ ആബിദീൻ മൂച്ചിക്കൽ, ഇബ്രാഹീം ബാഖവി മേൽമുറി, അലി ബാഖവി ആറ്റുപുറം, അബ്ദുൽനാസർ ഹാജി ഓമച്ചപ്പുഴ, ബാവഹാജി സ്വാഗതമാട്, പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ, അലവി സഖാഫി കൊളത്തൂർ, ഊരകം അബ്ദുറഹ്‌മാൻ സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനി, ബഷീർ പറവന്നൂർ, മുനീർ പാഴൂർ, സുലൈമാൻ ഇന്ത്യനൂർ തുടങ്ങിയവർ പങ്കെടുത്തു.


MORE LATEST NEWSES
  • അടിവാരത്ത് അർദ്ധരാത്രി വീട് ആക്രമിച്ചു
  • വാഹന ബാഹുല്യം;ചുരത്തിൽ ഗതാഗത തടസം
  • മരണ വാർത്ത
  • തോൽപ്പെട്ടിയിൽ ഓടുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
  • എംഡിഎംഎ യുമായി മൂന്നു പേർ പിടിയിൽ
  • മതിയായ അനുമതിയില്ലാതെ വിമാനം പറത്തി; എയർ ഇന്ത്യക്ക് ഒരു കോടി പിഴ
  • തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും
  • ക്യൂബയിലെ പ്രതിസന്ധി: കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്‌ട്രസഭ
  • പെട്രോൾ പമ്പിലെ സിസിടിവിയിൽ കുടുങ്ങി;വെളിമണ്ണയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ
  • അമുൽ ഉൾപ്പെടെ പ്രമുഖ ക്ഷീരോത്പാദക കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ആശങ്കയിൽ ഉപഭോക്താക്കൾ
  • മരണ വാർത്ത
  • തിരുവമ്പാടി സീറ്റ് വെച്ചുമാറ്റം; യുഡിഎഫിൽ അനിശ്ചിതത്വം തുടരുന്നു
  • സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്; പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നു
  • രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: വയോധികന് ആറുവര്‍ഷം കഠിനതടവും പിഴയും
  • കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
  • സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്
  • നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച്‌ മൂന്ന് പേർക്ക് പരിക്ക്
  • ഫുട്പാത്തിലൂടെ സ്കൂട്ടറോടിച്ച യാത്രക്കാരന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
  • നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ യാത്രക്കാരൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
  • വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് 10ലക്ഷം നഷ്ടപരിഹാരം നൽകണം
  • കർണാടകയിൽ വാഹനാപകടത്തിൽ 6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു
  • വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് 10ലക്ഷം നഷ്ടപരിഹാരം നൽകണം
  • മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണം; ബാലാവകാശ കമ്മീഷൻ
  • എലത്തൂരിൽ ചെളി നീക്കത്തിന്റെ മറവിൽ വൻ മണൽ കടത്ത്; ആശങ്കയിലായി 250 കുടുബങ്ങൾ
  • ആലപ്പുഴ എസ്‍ഡി കോളേജിൽ ഗുരുതര വീഴ്ച; പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി
  • പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍
  • സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; ഇന്നും കുറഞ്ഞു
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് അതിജീവിത
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് അതിജീവിത
  • പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി
  • വീട്ടിനകത്ത് വാറ്റ് ശേഖരം; മലപ്പുറം സ്വദേശി പിടിയിൽ
  • എസ്.ഐ.ആർ അന്തിമ പട്ടിക 21-ന്; സംസ്ഥാനത്ത് ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും
  • റംസാനിൽ സ്വകാര്യ മേഖലയിൽ 2 മണിക്കൂർ ജോലി ഇളവുമായി യുഎഇ
  • പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
  • ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥാ പോസ്റ്റര്‍
  • വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം.റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർത്തു,
  • ഉള്ളിച്ചാക്കുകൾക്ക് ഇടയിൽ സ്ഫോടക വസ്തുക്കൾ കടത്തിയ സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ
  • ശബരിമല ജീവനക്കാരുടെ 
പണമിടപാട്‌ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്‌
  • മരണ വാർത്ത
  • മരണ വാർത്ത
  • ഷാർജയിൽ രണ്ട് വയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചു
  • അരയിടത്തു പാലത്തിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലുപേർക്ക് പരിക്ക്.
  • ട്വന്‍റി20 ലോകകപ്പിൽ നമീബിയയെയും കീഴടക്കി ഇന്ത്യ
  • ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ൽ സം​സ്ഥാ​ന​ത്ത് ജ​​ന​​ജീ​​വി​​തം സ്തം​ഭി​ച്ചു.
  • സ്വർണക്കൊള്ളയിൽ സന്നിധാനത്ത് വീണ്ടും എസ്ഐടിയുടെ പരിശോധന; തൂണുകളിലെ പാളികള്‍ ഇളക്കിയെടുത്തു
  • യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഫ്രഷ് കട്ട് അടച്ചുപൂട്ടും- വി.ഡി സതീശൻ
  • തിരുനെല്ലിയിൽ കാട്ടാന ആക്രമണം; യുവതിക്ക് പരിക്ക്
  • വടകര വെള്ളാറമലയില്‍ തീപിടുത്തം; അടിക്കാടിനും മരങ്ങള്‍ക്കും തീപിടിച്ചു
  • പശ്ചിമ ബംഗാളിൽ നിപ ബാധിച്ച നഴ്‌സ് മരിച്ചു
  • ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും