തോൽപ്പെട്ടി: കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറിന് തീപിടിച്ചു. മാനന്തവാടി ആറാട്ടുതറ സ്വദേശി ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന ടാറ്റാ ഹാരിയർ കാറിനാണ് തോൽപ്പെട്ടിയിൽ വെച്ച് അപ്രതീക്ഷിതമായി തീപിടിച്ചത്. ഇന്ന് പുലർച്ചെ 3:30-ഓടെയായിരുന്നു സംഭവം.
യാത്രയ്ക്കിടെ കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണയ്ക്കുകയും, വാഹനം നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.