അടിവാരം:ഇന്നലെ അർദ്ധരാത്രി അടിവാരത്ത് പൊട്ടിക്കയ്യിൽ താമസിക്കുന്ന അബ്ദുൽ ജബ്ബാറിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി . ഇന്നലെ അർദ്ധരാത്രി ഏകദേശം ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് ആക്രമണം നടന്നതെന്ന് അബ്ദുൽ ജബ്ബാർ പറഞ്ഞു. അക്രമി സംഘം വീടിന്റെ വരാന്തയിൽ ഉണ്ടായിരുന്ന ചെരിപ്പുകൾ, വീട്ടിൽ നിറുത്തിയിട്ട കാറിനും , ബൈക്കിനും അടുത്ത് വെച്ച് തീയിട്ടു. കാറിലേക്കും, ബൈക്കിലേക്കും തീ പടരാത്തതിനാൽ വലിയ അപകടം ഒഴിവായ ആശ്വാസത്തിലാണ് അബ്ദുൽ ജബ്ബാറും കുടുംബവും. ആക്രമികളെ പിടികൂടുന്നതിനായി അബ്ദുൽ ജബ്ബാർ താമരശ്ശേരി പോലീസിൽ പരാതി നൽകി.