വടകര: ചെക്കോട്ടി ബസാറില്‍ അടച്ചിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം. ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും നഷ്ടമായി. മന്നമ്പത്ത് സുബൈറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
രണ്ടുദിവസമായി വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം വൈകുന്നേരം സുബൈറിന്റെ ഭാര്യ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് മനസിലാവുന്നത്.
ഇരുനില വീടിന്റെ താഴത്തെ നിലയിലെ അലമാരയിലായിരുന്നു പണവും സ്വര്‍ണവും സൂക്ഷിച്ചത്. വീട്ടിലെ എല്ലാ മുറികളിലെയും അലമാരയും മേശയം തുറന്നിട്ട നിലയിലും സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലുമായിരുന്നു.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വടകര ഡി.വൈ.എസ്.പി സനല്‍ കുമാര്‍, സി.ഐ. കെ.മുരളീധരന്‍, എസ്.ഐ.രഞ്ജിത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി.