അടവ് മുടങ്ങിയതിൻറെ പേരിൽ നിരന്തരം ഉപദ്രവം; പലിശക്കാരുടെ ഭീഷണി താങ്ങാനാവാതെ വീട്ടമ്മ ജീവനൊടുക്കി

Feb. 14, 2026, 3:18 p.m.

തൃശൂർ: ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കി വീട്ടമ്മ. ഗുരുവായൂർ ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈലയാണ് മരിച്ചത്.

ഒരു വർഷം മുമ്പ് ജുമൈല നാട്ടുകാരിയായ ഒരു സ്ത്രീയിൽ നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നു. രണ്ടുമാസത്തെ അടവ് മുടങ്ങിയതിന്റെ പേരിൽ വീട്ടിൽവന്ന് ഭീഷണിപ്പെടുത്തിയെന്ന കത്ത് കണ്ടെടുത്തു. വ്യാഴാഴ്‌ചയാണ് ജുമൈല ജീവനൊടുക്കിയത്. ജുമൈലയുടെ മരണത്തിന് പിന്നിൽ പലിശക്കാരുടെ ഭീഷണിയാണെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.

നിരന്തരം വീട്ടിലെത്തി പലിശക്കാർ ഭീഷണിപ്പെടുത്താറുണ്ടെന്നും ഉമ്മയെ ശല്യം ചെയ്യാറുണ്ടെന്നും മകൻ പറഞ്ഞു. 'തുച്ഛമായ തുകയേ അവർക്ക് കൊടുക്കാനുണ്ടായിരുന്നുള്ളൂ. പലിശക്കെടുത്ത കാര്യം ഉമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല. എങ്കിലും, മിക്കവാറും ആ പണം നൽകിയ സ്ത്രീയും സഹോദരനും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യാറുമുണ്ടായിരുന്നു. റോഡിൽ വെച്ച് അവർ അസഭ്യം പറയുകയും ചെയ്തു. ഇവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസിൽ നിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ല'. മകൻ പ്രതികരിച്ചു.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം. രാവിലെ ഉറക്കമെഴുന്നേറ്റതിന് പിന്നാലെ ഉമ്മയെ കാണാത്തതിനെ തുടർന്ന് മകൻ തിരഞ്ഞിറങ്ങിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സമീപപ്രദേശത്തെ ആബിദയെന്ന സ്ത്രീയിൽ നിന്ന് ഇവർ അമ്പതിനായിരത്തിലധികം രൂപ പലിശക്കെടുത്തിരുന്നു. കഴിഞ്ഞ എട്ടുമാസമായി പതിനായിരത്തിലേറെ രൂപ ഇവർ തിരിച്ചടക്കുകയും ചെയ്തു‌. എന്നാൽ, കഴിഞ്ഞ രണ്ടുമാസത്തെ അടവ് തെറ്റിയെന്ന് പറഞ്ഞ് ആബിദയും സഹോദരനും വീട്ടിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. പണം തിരിച്ച് നൽകാത്തിടത്തോളം തിരിച്ച് വാങ്ങാൻ തങ്ങൾക്കറിയാം എന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജുമൈല എഴുതിയതെന്ന് പറയപ്പെടുന്ന കത്തും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ കയ്യിൽ നിന്നും അമിതമായ പലിശ ഈടാക്കിയെന്നും തിരികെ ലഭിക്കാനായി ഭീഷണിപ്പെടുത്തിയെന്നും കത്തിലുണ്ട്.

നേരത്തെയും, ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവമുണ്ടായിരുന്നു.


MORE LATEST NEWSES
  • കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
  • മലപ്പുറം അമരമ്പലത്ത് പുലി ശല്യം; രണ്ട് ദിവസമായി പ്രദേശവാസികൾ ഭീതിയിൽ
  • വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം; ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ
  • 500,100 രൂപ നോട്ടുകള്‍ മാറുന്നു
  • ദിവസം മൂന്നായി, സമീന വിഴുങ്ങിയ സ്വർണമാല പുറത്തുവന്നില്ല; മെഡിക്കൽ കോളജിൽ പൊലീസ് കാത്തിരിപ്പ്
  • എസ്റ്റേറ്റ് മുക്കിൽ വാഹന അപകടം; തച്ചംപൊയിൽ സ്വദേശി മരണപ്പെട്ടു
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
  • വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും നഷ്ടമായി
  • വെയിൽ കടുത്തു; സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു
  • പൊലിസ് 'കേസ് അട്ടിമറിക്കാൻ ശ്രമിച്ചു': പോക്സോ കേസിൽ നീതി തേടി കുടുംബം
  • ഏറ്റക്കുറച്ചിലുകൾ തുടർന്ന് സ്വർണവില; ഇന്ന് സ്വർണവിലയിൽ വർധനവ്
  • അടിവാരത്ത് അർദ്ധരാത്രി വീട് ആക്രമിച്ചു
  • വാഹന ബാഹുല്യം;ചുരത്തിൽ ഗതാഗത തടസം
  • മരണ വാർത്ത
  • തോൽപ്പെട്ടിയിൽ ഓടുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
  • സമസ്ത ശതാബ്ദി വിളംബരസമ്മേളനം ഇന്ന്
  • എംഡിഎംഎ യുമായി മൂന്നു പേർ പിടിയിൽ
  • മതിയായ അനുമതിയില്ലാതെ വിമാനം പറത്തി; എയർ ഇന്ത്യക്ക് ഒരു കോടി പിഴ
  • തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും
  • ക്യൂബയിലെ പ്രതിസന്ധി: കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്‌ട്രസഭ
  • പെട്രോൾ പമ്പിലെ സിസിടിവിയിൽ കുടുങ്ങി;വെളിമണ്ണയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ
  • അമുൽ ഉൾപ്പെടെ പ്രമുഖ ക്ഷീരോത്പാദക കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ആശങ്കയിൽ ഉപഭോക്താക്കൾ
  • മരണ വാർത്ത
  • തിരുവമ്പാടി സീറ്റ് വെച്ചുമാറ്റം; യുഡിഎഫിൽ അനിശ്ചിതത്വം തുടരുന്നു
  • സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്; പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നു
  • രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: വയോധികന് ആറുവര്‍ഷം കഠിനതടവും പിഴയും
  • കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
  • സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്
  • നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച്‌ മൂന്ന് പേർക്ക് പരിക്ക്
  • ഫുട്പാത്തിലൂടെ സ്കൂട്ടറോടിച്ച യാത്രക്കാരന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
  • നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ യാത്രക്കാരൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
  • വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് 10ലക്ഷം നഷ്ടപരിഹാരം നൽകണം
  • കർണാടകയിൽ വാഹനാപകടത്തിൽ 6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു
  • വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് 10ലക്ഷം നഷ്ടപരിഹാരം നൽകണം
  • മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണം; ബാലാവകാശ കമ്മീഷൻ
  • എലത്തൂരിൽ ചെളി നീക്കത്തിന്റെ മറവിൽ വൻ മണൽ കടത്ത്; ആശങ്കയിലായി 250 കുടുബങ്ങൾ
  • ആലപ്പുഴ എസ്‍ഡി കോളേജിൽ ഗുരുതര വീഴ്ച; പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി
  • പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍
  • സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; ഇന്നും കുറഞ്ഞു
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് അതിജീവിത
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് അതിജീവിത
  • പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി
  • വീട്ടിനകത്ത് വാറ്റ് ശേഖരം; മലപ്പുറം സ്വദേശി പിടിയിൽ
  • എസ്.ഐ.ആർ അന്തിമ പട്ടിക 21-ന്; സംസ്ഥാനത്ത് ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും
  • റംസാനിൽ സ്വകാര്യ മേഖലയിൽ 2 മണിക്കൂർ ജോലി ഇളവുമായി യുഎഇ
  • പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
  • ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥാ പോസ്റ്റര്‍
  • വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം.റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർത്തു,
  • ഉള്ളിച്ചാക്കുകൾക്ക് ഇടയിൽ സ്ഫോടക വസ്തുക്കൾ കടത്തിയ സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ
  • ശബരിമല ജീവനക്കാരുടെ 
പണമിടപാട്‌ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്‌