തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. രാവിലെയും ഉച്ചയ്ക്കുമായി 20ന് അവസാനിക്കുന്ന രീതിയിലാണ് ടൈംടേബിൾ ക്രമീകരിച്ചത്. ഒന്നാം ഭാഷയിൽ തുടങ്ങി ഗണിതത്തിൽ അവസാനിക്കുന്ന വിധത്തിലാണ് ടൈംടേബിൾ. രണ്ടര മണിക്കൂറിന്റെ മൂന്ന് പരീക്ഷകളും രാവിലെ തന്നെയാണ് ക്രമീകരിച്ചത്.
എസ്.എസ്.എൽ.സി. മോഡൽ പരീക്ഷയുടെ എല്ലാ വിഷയങ്ങളുടേയും ഉത്തരക്കടലാസുകൾ അധ്യാപകർ മൂല്യനിർണയം നടത്തി സ്‌കോർ വിവരങ്ങൾ ഫെബ്രുവരി 25 ന് മുൻപ് പരീക്ഷാർഥികൾക്ക് ലഭ്യമാക്കണമെന്ന് പരീക്ഷാ കമ്മിഷണർ ഉത്തരവിട്ടിരുന്നു.
അതേസമയം സംസ്ഥാനത്ത് പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാര്‍ച്ച് അഞ്ചിനാണ് ആരംഭിക്കുക. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങള്‍ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷന്‍ നടപടികള്‍ ഏപ്രില്‍ ഏഴ് മുതല്‍ 25 വരെ നടക്കും. തുടര്‍ന്ന് മെയ് 07ന് ബോര്‍ഡ് മീറ്റിങ് ചേരുകയും എട്ടിന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.