സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്.

Feb. 15, 2026, 8:35 a.m.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം ഇന്ന്. പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ 3.30ന് സംസ്‌കാരം നടത്തും. മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന് സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെയാവും വിട നല്‍കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം മലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രി ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.

ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ ആലിന്റെ കരള്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവെച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവാണ് ഈ കുഞ്ഞ്. എസ്‌ഐടിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്.

ആലിന്റെ നേത്രപടലവും ഹൃദയവാല്‍വും ദാനം ചെയ്തിട്ടുണ്ട്. വാല്‍വ് എസ്‌ഐടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകര്‍ത്താവിനെ ലഭിച്ചാല്‍ അവ നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലിന്‍ ചികിത്സയിലിരുന്ന അമൃത ആശുപത്രിയില്‍ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേര്‍ക്കായി നല്‍കാനാണ് തീരുമാനം.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ആലിന്‍ ഷെറിന്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ആലിന്‍ ഷെറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് അവയവദാനം നടത്താന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു


MORE LATEST NEWSES
  • തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ യുവതിയുടെ വയറ്റിൽ ഒരു സ്വർണക്കമ്മൽകൂടി കണ്ടെത്തി
  • എസ്ഐയ്ക്കുനേരെയുള്ള ആക്രമണത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
  • എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം
  • ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്ക്
  • ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം
  • ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് മറുപടിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.
  • സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്
  • 14 വയസുകാരിക്ക് നേരെ ലൈം​ഗികപീഡനം; അച്ഛനും ബന്ധുക്കൾക്കും അറസ്റ്റ്
  • കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ
  • മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ സി.ടി സ്കാൻ മുടങ്ങി; രോഗികൾക്ക് ദുരിതം
  • നിക്ഷേപ തട്ടിപ്പ്: സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
  • കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
  • അടവ് മുടങ്ങിയതിൻറെ പേരിൽ നിരന്തരം ഉപദ്രവം; പലിശക്കാരുടെ ഭീഷണി താങ്ങാനാവാതെ വീട്ടമ്മ ജീവനൊടുക്കി
  • മലപ്പുറം അമരമ്പലത്ത് പുലി ശല്യം; രണ്ട് ദിവസമായി പ്രദേശവാസികൾ ഭീതിയിൽ
  • വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം; ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ
  • 500,100 രൂപ നോട്ടുകള്‍ മാറുന്നു
  • ദിവസം മൂന്നായി, സമീന വിഴുങ്ങിയ സ്വർണമാല പുറത്തുവന്നില്ല; മെഡിക്കൽ കോളജിൽ പൊലീസ് കാത്തിരിപ്പ്
  • എസ്റ്റേറ്റ് മുക്കിൽ വാഹന അപകടം; തച്ചംപൊയിൽ സ്വദേശി മരണപ്പെട്ടു
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
  • വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും നഷ്ടമായി
  • വെയിൽ കടുത്തു; സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു
  • പൊലിസ് 'കേസ് അട്ടിമറിക്കാൻ ശ്രമിച്ചു': പോക്സോ കേസിൽ നീതി തേടി കുടുംബം
  • ഏറ്റക്കുറച്ചിലുകൾ തുടർന്ന് സ്വർണവില; ഇന്ന് സ്വർണവിലയിൽ വർധനവ്
  • അടിവാരത്ത് അർദ്ധരാത്രി വീട് ആക്രമിച്ചു
  • വാഹന ബാഹുല്യം;ചുരത്തിൽ ഗതാഗത തടസം
  • മരണ വാർത്ത
  • തോൽപ്പെട്ടിയിൽ ഓടുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
  • സമസ്ത ശതാബ്ദി വിളംബരസമ്മേളനം ഇന്ന്
  • എംഡിഎംഎ യുമായി മൂന്നു പേർ പിടിയിൽ
  • മതിയായ അനുമതിയില്ലാതെ വിമാനം പറത്തി; എയർ ഇന്ത്യക്ക് ഒരു കോടി പിഴ
  • തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും
  • ക്യൂബയിലെ പ്രതിസന്ധി: കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്‌ട്രസഭ
  • പെട്രോൾ പമ്പിലെ സിസിടിവിയിൽ കുടുങ്ങി;വെളിമണ്ണയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ
  • അമുൽ ഉൾപ്പെടെ പ്രമുഖ ക്ഷീരോത്പാദക കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ആശങ്കയിൽ ഉപഭോക്താക്കൾ
  • മരണ വാർത്ത
  • തിരുവമ്പാടി സീറ്റ് വെച്ചുമാറ്റം; യുഡിഎഫിൽ അനിശ്ചിതത്വം തുടരുന്നു
  • സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്; പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നു
  • രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: വയോധികന് ആറുവര്‍ഷം കഠിനതടവും പിഴയും
  • കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
  • സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്
  • നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച്‌ മൂന്ന് പേർക്ക് പരിക്ക്
  • ഫുട്പാത്തിലൂടെ സ്കൂട്ടറോടിച്ച യാത്രക്കാരന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
  • നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ യാത്രക്കാരൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
  • വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് 10ലക്ഷം നഷ്ടപരിഹാരം നൽകണം
  • കർണാടകയിൽ വാഹനാപകടത്തിൽ 6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു
  • വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് 10ലക്ഷം നഷ്ടപരിഹാരം നൽകണം
  • മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണം; ബാലാവകാശ കമ്മീഷൻ
  • എലത്തൂരിൽ ചെളി നീക്കത്തിന്റെ മറവിൽ വൻ മണൽ കടത്ത്; ആശങ്കയിലായി 250 കുടുബങ്ങൾ
  • ആലപ്പുഴ എസ്‍ഡി കോളേജിൽ ഗുരുതര വീഴ്ച; പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി
  • പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍