കണ്ണൂര്‍: കടബാധ്യതയെത്തുടർന്ന് കണ്ണൂർ ചെറുപുഴയിൽ കർഷകൻ ജീവനൊടുക്കി. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ട് (അപ്പച്ചൻ) ആണ് മരിച്ചത്. വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് സൂചന.