താമരശ്ശേരി: കോരങ്ങാട്-കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന് മുൻവശത്ത് നടുറോഡിൽ വെച്ച് രണ്ട് യുവാക്കളുടെ പരസ്യ മദ്യപാനം. റോഡിൽ നിന്നും മാറാത്തതിനെ തുടർന്ന് ഹോർണ് അടിച്ച ലോറി ഡ്രൈവർക്ക് നേരെ ഭീഷണിയുമായി യുവാവ് ഉയർത്തി.
ഉച്ചക്ക് 2.35 ഓടെയാണ് സംഭവം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് ഇരുവരേയും പിടികൂടി. താമരശ്ശേരി പി സി മുക്ക് അബി, താമരശ്ശേരി മുണ്ടപ്പുറം സ്വദേശി ഷാലു എന്നിവരാണ് പിടിയിലായത്.