വിമാന യാത്രക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

Feb. 15, 2026, 5:18 p.m.

ദില്ലി: വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ഇനി ശിക്ഷാനടപടി നേരിടേണ്ടി വരും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റേതാണ് മുന്നറിയിപ്പ്. മറ്റു യാത്രക്കാർക്ക് യാത്രാ തടസ്സമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നാണ് പാർലമെൻ്റിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ വ്യക്തമാക്കിയത്. നാമക്കൽ എംപി വി.എസ്. മാതേശ്വരന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് 1937 ലെ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം തന്നെ ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഉച്ചത്തിൽ പാട്ടുകൾ പ്ലേ ചെയ്യുന്നത് തടയാൻ പ്രത്യേകമായി നിയമമൊന്നുമില്ലെങ്കിലും, ജീവനക്കാർക്കും യാത്രക്കാർക്കും അസ്വസ്ഥത ഉണ്ടാക്കുകയാണെങ്കിൽ നടപടി സ്വീകരിക്കാനാവും വിമാനത്തിൽ അനുചിതമായ പെരുമാറ്റമോ സുരക്ഷാ ഭീഷണി ഉയർത്തുകയോ ചെയ്താൽ യാത്രക്കാരനെ കയറ്റാനോ ഇറക്കിവിടാനോ എയർലൈനുകൾക്ക് സാധിക്കും. വിമാനത്തിലെ സത് പെരുമാറ്റത്തിൽ വീഴ്ച വരുത്തുന്ന ആരെയും നിയന്ത്രിക്കാൻ പൈലറ്റ്-ഇൻ-കമാൻഡിന് അധികാരമുണ്ട്.

വിമാനത്തിനുള്ളിൽ വിനോദ സംവിധാനങ്ങൾ വഴി നൽകുന്ന ഉള്ളടക്കത്തെയോ ശബ്ദങ്ങളെയോ ഈ ഉത്തരവ് ബാധിക്കില്ലെന്ന് വ്യോമയാന സഹമന്ത്രി വ്യക്തമാക്കി. ഇയർഫോണുകൾ ഇല്ലാതെ ഉയർന്ന ശബ്ദത്തിൽ മൊബൈൽ ഉപകരണങ്ങളുടെയോ സ്പീക്കറുകളുടെയോ വ്യക്തിപരമായ ഉപയോഗം ക്രമരഹിതമായ പെരുമാറ്റമായി കണക്കാക്കാമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയിലുണ്ട്.


MORE LATEST NEWSES
  • അരയിടത്തുപാലത്തെ കാറപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു
  • സഊദിയിൽ പൊടിക്കാറ്റ് ശക്തമാകുന്നു; വിവിധയിടങ്ങളിൽ അതീവ ജാഗ്രത
  • പോലീസുകാരെ അനാവശ്യമായി ഉപദ്രവിച്ചാൽ ആരായാലും നടപടിയുണ്ടാകും
  • താമരശ്ശേരിയിൽ നടുറോഡിൽ മദ്യപാനം; രണ്ടു പേർ പിടിയിൽ
  • ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
  • മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
  • മീനങ്ങാടിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; നാല് പേർക്ക് പരിക്ക്
  • വാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ വിരലുകളറ്റു; വിരലുകൾ മാലിന്യക്കുട്ടയിൽ ഉപേക്ഷിച്ച് അധ്യാപകർ
  • ചുരത്തിൽ ഗതാഗത തടസ്സം
  • കടബാധ്യത; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി
  • കോഴിക്കോട് അരയിടത്തുപാലത്തെ കാറപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു
  • താമരശ്ശേരിയിൽ കിണറുകളിലെ വെള്ളത്തിന് നീല നിറം
  • ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തിങ്കളാഴ്ച മുതൽ
  • കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സങ്കേതിനെ മരിച്ച നിലയിൽ കണ്ടെത്തി
  • കൊതുകുശല്യം; ദുരിതത്തിലായി നാട്ടുകാർ.
  • സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്.
  • തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ യുവതിയുടെ വയറ്റിൽ ഒരു സ്വർണക്കമ്മൽകൂടി കണ്ടെത്തി
  • എസ്ഐയ്ക്കുനേരെയുള്ള ആക്രമണത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
  • എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം
  • ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്ക്
  • ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം
  • ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് മറുപടിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.
  • സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്
  • 14 വയസുകാരിക്ക് നേരെ ലൈം​ഗികപീഡനം; അച്ഛനും ബന്ധുക്കൾക്കും അറസ്റ്റ്
  • കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ
  • മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ സി.ടി സ്കാൻ മുടങ്ങി; രോഗികൾക്ക് ദുരിതം
  • നിക്ഷേപ തട്ടിപ്പ്: സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
  • കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
  • അടവ് മുടങ്ങിയതിൻറെ പേരിൽ നിരന്തരം ഉപദ്രവം; പലിശക്കാരുടെ ഭീഷണി താങ്ങാനാവാതെ വീട്ടമ്മ ജീവനൊടുക്കി
  • മലപ്പുറം അമരമ്പലത്ത് പുലി ശല്യം; രണ്ട് ദിവസമായി പ്രദേശവാസികൾ ഭീതിയിൽ
  • വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം; ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ
  • 500,100 രൂപ നോട്ടുകള്‍ മാറുന്നു
  • ദിവസം മൂന്നായി, സമീന വിഴുങ്ങിയ സ്വർണമാല പുറത്തുവന്നില്ല; മെഡിക്കൽ കോളജിൽ പൊലീസ് കാത്തിരിപ്പ്
  • എസ്റ്റേറ്റ് മുക്കിൽ വാഹന അപകടം; തച്ചംപൊയിൽ സ്വദേശി മരണപ്പെട്ടു
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
  • വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും നഷ്ടമായി
  • വെയിൽ കടുത്തു; സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു
  • പൊലിസ് 'കേസ് അട്ടിമറിക്കാൻ ശ്രമിച്ചു': പോക്സോ കേസിൽ നീതി തേടി കുടുംബം
  • ഏറ്റക്കുറച്ചിലുകൾ തുടർന്ന് സ്വർണവില; ഇന്ന് സ്വർണവിലയിൽ വർധനവ്
  • അടിവാരത്ത് അർദ്ധരാത്രി വീട് ആക്രമിച്ചു
  • വാഹന ബാഹുല്യം;ചുരത്തിൽ ഗതാഗത തടസം
  • മരണ വാർത്ത
  • തോൽപ്പെട്ടിയിൽ ഓടുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
  • സമസ്ത ശതാബ്ദി വിളംബരസമ്മേളനം ഇന്ന്
  • എംഡിഎംഎ യുമായി മൂന്നു പേർ പിടിയിൽ
  • മതിയായ അനുമതിയില്ലാതെ വിമാനം പറത്തി; എയർ ഇന്ത്യക്ക് ഒരു കോടി പിഴ
  • തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും
  • ക്യൂബയിലെ പ്രതിസന്ധി: കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്‌ട്രസഭ
  • പെട്രോൾ പമ്പിലെ സിസിടിവിയിൽ കുടുങ്ങി;വെളിമണ്ണയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ
  • അമുൽ ഉൾപ്പെടെ പ്രമുഖ ക്ഷീരോത്പാദക കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ആശങ്കയിൽ ഉപഭോക്താക്കൾ