കോഴിക്കോട്:അരയിടത്തുപാലത്തെ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസകാരി മരിച്ചു. വേങ്ങര കുഴിപ്പറം സ്വദേശികളായ ഷഹാസ് - ഫിദ ദമ്പതികളുടെ മകൾ റഹ്മ ബിൻത് ഷഹാസാണ് മരിച്ചത്.
ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം . വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗതയിൽ ദിശ തെറ്റിവെന്ന ജിംനി കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ച കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ മാതാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. പിതാവിന് നിസാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.