നാദാപുരം: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയും യാത്രക്കാരെ ഭീതിയിലാഴ്ത്തിയും വിവാഹ സംഘത്തിന്റെ ആഘോഷം. റോഡിലിട്ട് പടക്കം പൊട്ടിച്ച് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിലെ പേരോട് ടൗണിലാണ് സംഭവം. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് നടുറോഡിൽ പടക്കങ്ങൾ കൂട്ടിയിട്ട് തീ കൊളുത്തിയത്. സംസ്ഥാന പാതയിൽ വലിയ തോതിലുള്ള പടക്കം പൊട്ടിക്കൽ നടന്നതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.