തോട്ടുമുക്കം: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾ മരിച്ചു. മരഞ്ചാട്ടി പുനൂർപൊയിൽ മണ്ണാർക്കണ്ടി വേലായുധൻ്റെ മകൻ ബിജു,
തോട്ടുമുക്കം പള്ളിത്താഴെ മൂഴിക്കൽ ജോയിയുടെ മകൻ സിജോ(40) എന്നിവർ ആണ് മരിച്ചത്.
പരിക്കേറ്റ ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മുക്കം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.