മലപ്പുറം: കരുവാരകുണ്ട് മഞ്ഞൾപ്പാറ സ്വദേശിനി കലിയൻകുന്നൻ ഫാത്തിമ (കുഞ്ഞിമ്മു - 70) ഓട്ടോറിക്ഷ അപകടത്തിൽ മരണപ്പെട്ടു.
ഇന്നലെ വൈകുന്നേരം പുത്തനഴിയിൽ വെച്ചായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് മഞ്ഞൾപ്പാറ ജുമ മസ്‌ജിദിൽ വെച്ച് മയ്യത്ത് നിസ്കാരവും ഖബറടക്കവും നടക്കും.