ഈങ്ങാപ്പുഴ : മതനിരാസവും പരിഹാസവുമടങ്ങുന്ന പുസ്തകമിറക്കിയതിന്റെ മറവിൽ ഫാറൂഖ് കോളേജിനെ വിവാദത്തിലേക്ക് വലിച്ചിഴക്കാനും സ്വയം വിവാദം സൃഷ്ടിക്കാനും ശ്രമിക്കുന്ന ഫാറൂഖ് കോളേജ് അധ്യാപികയുടെ നടപടി അപലപനീയമാണെന്ന്
വിസ്ഡം ഇസ് ലാമിക്
ഓർഗനൈസേഷൻ ഈങ്ങാപ്പുഴയിൽ സംഘടിപ്പിച്ച ജാഗ്രതാ സമ്മേളനം അഭിപ്രായപ്പെട്ടു.
ഏത് ആശയം സ്വീകരിക്കാനും പ്രചരിപ്പിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്.
എന്നാൽ, ഒരു സ്ഥാപനത്തെയും അത് പ്രതിനിധാനം ചെയ്യുന്ന ആദർശത്തേയും സമൂഹമധ്യത്തിൽ അവഹേളിക്കാൻ സാഹചര്യമൊരുക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശ്യം തികച്ചും സംശയാസ്പദമാണ്. അതിനായി ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യുന്നവർ എതിർ ശബ്ദങ്ങളെ അസഹിഷ്ണുതയായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണ്.
മതനിരാസം വരുന്ന വഴികൾ എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. അബ്ദുല്ലാ ബാസിൽ സി.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. അഹ്‌ലൻ റമദാൻ എന്ന വിഷയത്തിൽ സി.പി സലീം പ്രഭാഷണം നടത്തി. ജിഫ്‌രി കരികുളം, സംസം അബ്ദുറഹിമാൻ, മുഹമ്മദലി ചമൽ,സുബൈർ കരികുളം സംസാരിച്ചു.