പനമരം: പനമരം കൂളിവയലിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് നേരെ ക്രൂരമർദ്ദനം. കൂളിവയൽ സ്വദേശി ഷുഹൈബിനെയാണ് (27) പ്രദേശവാസികളായ രണ്ടുപേർ ചേർന്ന് മർദ്ദിച്ചത്.
ഇന്നലെ വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ദേഹമാസകലം പരിക്കേറ്റ ഷുഹൈബിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.