തിരുവനന്തപുരം:അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നൊഴിവാക്കി മെഡിക്കൽ കോളജ് ഒപികളിൽ പിജി ഡോക്ടർമാർ മാത്രം സമരത്തിലേക്ക് തള്ളിവിട്ടത് സര്‍ക്കാരെന്ന് ഡോക്ടര്‍മാര്‍
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ രോഗികളുടെ ദുരിതം തുടരുന്നു. ഒപി ചികിൽസ മുടക്കിയുള്ള ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ശമ്പളപരിഷ്കരണ കുടിശ്ശികയും ഡിഎ കുടിശ്ശികയും ഉടന്‍ നല്‍കുക, ഡോക്ടര്‍ക്ഷാമം പരിഹരിക്കാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 19 മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കാനും തീരുമാനമുണ്ട്. രോഗികളെ ചികിത്സിക്കുന്നതിന് പുറമെ അധ്യാപനം കൂടി ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചതോടെ മെഡിക്കൽ വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലായി. രാവിലെ മുതൽ മെഡിക്കൽ കോളജ് ഒ പികളിൽ പിജി ഡോക്ടർമാർ മാത്രമാണുള്ളത്. അതേസമയം, അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ വഞ്ചിച്ചെന്ന് കെജിഎംസിടിഎ ആരോപിച്ചു.
സമരമെന്നറിയാതെ മെഡിക്കല്‍ കോളജിലേക്ക് ഇന്നലെ എത്തിയവരെല്ലാം വലഞ്ഞു. പലരും പിജി ഡോക്ടര്‍മാരെ കണ്ട് മടങ്ങി. മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളിലേക്ക് പോയി. ആറുമാസത്തിലേറെ നീണ്ട സൂചനാസമരങ്ങള്‍ സര്‍ക്കാര്‍ വകവയ്ക്കാതെ വന്നതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സമരത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു