മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ഹാൻസ് വേട്ട. പഞ്ചസാര ലോഡിന്റെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന 3481.74 കിലോ (ഏകദേശം മൂന്നര ടൺ) നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ പൊള്ളാച്ചി സ്വദേശി കാളി മുത്തു കുമാർ (41) അറസ്റ്റിലായി. KA-59-9282 നമ്പറിലുള്ള ലോറിയിലാണ് വൻതോതിൽ ഹാൻസ് കടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ മഹേഷ് എസ്സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ.സി, ബിനുമോൻ എ.എം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിതിൻ പി.പി, അരുൺ കെ.സി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.