പേരാമ്പ്ര: അയല്‍വാസിയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര ചേനോളി സ്വദേശിയായ വയോധികന്‍ മരിച്ചു. കീഴല്‍ മീത്തല്‍ ബാലന്‍ ആണ് ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
സംഭവത്തില്‍ സമീപവാസിയായ വിനോദിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്. എട്ടാം തിയ്യതി രാത്രിയായിരുന്ന ബാലന് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റത്. ബാലനും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് സമീപവാസി വീട്ടില്‍ കയറിയത് ചോദ്യംചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമായതെന്നാണ് ബാലന്റെ കുടുംബം പറയുന്നത്. ബാലന്റെ നെഞ്ചിലും കഴുത്തിലുമാണ് മര്‍ദ്ദനമേറ്റത്. ബാലന്‍ ഹൃദ്രോഗിയാണ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.