എറണാകുളം: എറണാകുളത്ത് കെട്ടിടത്തിൽ നിന്നും വീണുമരിച്ചത് സൈനികൻ. ബഗംപഹൽ സ്വദേശി മാരം റെഡിയാണ് മരിച്ചത്.
ഇയാൾ ഉപേക്ഷിച്ച തിരിച്ചറിയൽ കാർഡ് പൊലീസ് കണ്ടെടുത്തു. ലഡാക്കിൽ കരസേനയുടെ 18-ാം എഞ്ചിനിയർ റെജിമെന്റിലെ ഉദ്യോഗസ്ഥൻ ആണ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധക്കൾക്ക് വിട്ടുനൽകും. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.