ജാമ്യ വ്യവസ്ഥ പാലിക്കില്ല,പൊലീസ് സ്റ്റേഷനിലെത്തി പ്രതിയുടെ ആക്രമണം; യുവാവ് വീണ്ടും പിടിയിൽ

Feb. 17, 2026, 1:32 p.m.

മലപ്പുറം: ജാമ്യ വ്യവസ്ഥയനുസരിച്ച് ഒപ്പിടാൻ സ്റ്റേഷനിലെത്താൻ കഴിയില്ലെന്ന് പറഞ്ഞ് പൊലീസുകാരോട് തർക്കിക്കുകയും സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശിയായ വിഷ്ണുവിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിലായിരുന്ന വിഷ്ണു പുലർച്ചെ സ്റ്റേഷനിലെത്തിയാണ് പൊലീസുകാരെ അസഭ്യം പറഞ്ഞത്. നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി വിഷ്ണു ഒപ്പിടേണ്ടതുണ്ട്. എന്നാൽ, തനിക്ക് ഒപ്പിടാൻ വരാൻ കഴിയില്ലെന്ന് വിഷ്ണു ഫോണിലൂടെ പൊലീസിനെ വിളിച്ചറിയിച്ചു. നിർബന്ധമായും എത്തി ഒപ്പിടണമെന്ന് പൊലീസ്. കർശനമായി പറഞ്ഞതോടെ ഫോണിലൂടെ ഇയാൾ അസഭ്യം പറഞ്ഞു.

ഫോൺ വിളിച്ചതിന് പിന്നാലെ പുലർച്ചയോടെ മദ്യലഹരിയിൽ വിഷ്ണു വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. തുടർന്ന് അവിടെയുണ്ടായിരുന്ന പൊലീസുകാർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെയാണ് പൊലീസ് പിടികൂടിയത്. നിലവിൽ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. ജാമ്യ വ്യവസ്ഥ ലംഘിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും.


MORE LATEST NEWSES
  • ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്
  • രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി
  • എൽപി സ്കൂ‌ൾ അധ്യാപക നിയമനം വഴിമുട്ടി: 10 ജില്ലകളിൽ ഒഴിവുകളില്ല
  • സർക്കാരിന് തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
  • എറണാകുളത്ത് കെട്ടിടത്തിൽ നിന്നും വീണുമരിച്ചത് സൈനികൻ
  • തെങ്ങിൽ നിന്ന് വീണ് വയോധികൻ മരിച്ചു
  • താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച
  • അമ്മയെ മകൻ കസേരയോടെ വലിച്ചെറിഞ്ഞു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
  • അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
  • സ്വർണവിലയിൽ വൻ ഇടിവ്
  • വ്യാജ ഓൺലൈൻ ട്രേഡിങ്; പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ
  • *ഹയർ സെക്കണ്ടറി എൻ എസ് എസ് ഗോത്രശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കം*
  • മുത്തങ്ങയിൽ വൻ ലഹരിവേട്ട; പഞ്ചസാരയുടെ മറവിൽ കടത്തിയ 3.5 ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
  • ഹയർ സെക്കണ്ടറി എൻ എസ് എസ് ഗോത്രശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കം
  • ഭക്ഷ്യവിഷബാധയെന്ന് സംശയം; കൊല്ലം സ്വദേശികളായ രണ്ടുപേർ മരിച്ചു
  • പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപണം; ഹോട്ടല്‍ തല്ലിത്തകര്‍ത്ത് യുവാവ്
  • ഡോക്ടര്‍മാരുടെ സമരം തുടരുന്നു; മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം
  • പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റു; ആർഎസ്എസ് ആക്രമണമെന്ന് ആരോപണം
  • വന്യജീവി സംഘർഷം കുറയ്ക്കാൻ ആധുനിക ഉപകരണങ്ങളുമായി വനംവകുപ്പ്
  • എസ്.ഐയെ കുത്തിയ കേസ്; കൂടുതല്‍ പൊലീസുകാരെ ലക്ഷ്യമിട്ടിരുന്നെന്ന് പ്രതിയുടെ മൊഴി
  • തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഗുണനിലവാര മാനദണ്ഡ പരിശോധന; കണ്ടെത്തിയത് ഗുരുതര വീഴ്‌ചകൾ
  • അടൂരിൽ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
  • വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ടെറസിൽ കയറിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം
  • ദില്ലിയിൽ കാന്തപുരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലടക്കം ചർച്ച
  • താമരശ്ശേരിയിൽ മലഞ്ചരക്ക് കടയിൽ പട്ടാപകൽ മോഷണം; പണമടങ്ങിയ ബാഗുമായി മോഷ്ടാവ് കടന്നു കളഞ്ഞു, ദൃശ്യങ്ങൾ CCtv യിൽ
  • തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
  • തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
  • കോഴിക്കോട്ട് ഗവ. റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 31 കുട്ടികൾ ചികിത്സ തേടി
  • മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് ക്രൂരമർദ്ദനം
  • ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ
  • ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു
  • വിവാഹത്തിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത്, ബന്ധങ്ങളില്‍ ജാഗ്രത വേണം -സുപ്രിംകോടതി
  • ഫാറൂഖ് കോളേജിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ
  • നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; വീട്ടമ്മ മരിച്ചു
  • ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
  • ആലിന്റെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തട്ടിപ്പ്, ആരും വീണുപോകരുത്'; മുന്നറിയിപ്പുമായി കുടുബം
  • സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സർക്കാർ
  • രാജ്യത്ത് കറൻസിയുടെ ഉപയോഗം റെക്കോർഡ് ഉയരത്തിൽ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • സ്വർണ്ണവിലയിൽ ഇടിവ്
  • ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധനാ ഹരജി: സുപ്രധാന തീരുമാനങ്ങളുമായി സുപ്രിംകോടതി
  • നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ രണ്ടാമത്തെയാളും മരണപ്പെട്ടു
  • ഗതാഗതം തടസ്സപ്പെടുത്തി വിവാഹ സംഘത്തിന്റെ പടക്കം പൊട്ടിക്കൽ; 3 പേർക്കെതിരെ കേസ്
  • മരണ വാർത്ത
  • അയ്യപ്പ സംഗമത്തിൽ വിതരണത്തിനെത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയില്‍ വന്‍ വെട്ടിപ്പെന്ന് വിജിലൻസ് റിപ്പോർട്ട്.
  • വ്യാജ വെളിച്ചെണ്ണ വിൽപന വ്യാപകം
  • ടൂറിസ്റ്റ് ബസ്  തടഞ്ഞു നിർത്തി  ആക്രമം,അഞ്ചു പേർക്കെതിരെ കേസടുത്തു.
  • ശബരിമല യുവതി പ്രവേശനം; ഏഴ് വർഷങ്ങൾക്ക് ശേഷം ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
  • പൊലീസിനെ വീണ്ടും വെട്ടിലാക്കി സമീന; വിഴുങ്ങിയ സ്വർണമാല ക്ലോസറ്റിലൊഴുക്കി
  • ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം;
  • നെെജീരിയയിൽ ആക്രമണം: 46 പേർ കൊല്ലപ്പെട്ടു