വയനാട്: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഉൽഘാടനം ചെയ്തു.
സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് ലതിക.എം സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ സെൽമ മോയി, ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്‌നി, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സലാം, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ ആതിക്ക ബായി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ സൗദ കൊടുവേരി, ആസൂത്രണ സമിതി അംഗങ്ങളായ മോയി ആറങ്ങാടൻ, ടി.കെ.മമ്മൂട്ടി, പി.കെ.അമീൻ, മുൻ പ്രസിഡന്റ് തങ്കമണി ടീച്ചർ, ആസൂത്രണ സമിതി ഉപധ്യക്ഷൻ മമ്മൂട്ടി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ,മമ്മൂട്ടി മദനി, എം.പി.സുരേഷ്,റംല മുഹമ്മദ്,എഴുത്തൻ മമ്മൂട്ടി,നാസർ സാവാൻ,ഷമീർ തുരുത്തിയിൽ,സുമേഷ്.പി.എം,ലീലാ ഗണേശൻ,അബ്ദുള്ള.കെ,സുമയ്യ ചാത്തോതു,ഉണ്ണാച്ചി മൊയ്‌ദു,ബിബീന ബാബു,ബ്ലെസ്സി തോമസ്,രാകേഷ്,ബുഷ്‌റ കോമ്പി,ഗീത.സി.സി,ഷിംന.കെ.ടി,കെ.കെ.സുധാകരൻ,ഷൈജി ഷിബു,ബ്ലോക്ക് ആസൂത്രണ സമിതി മെമ്പർ ഉസ്മാൻ പള്ളിയാൽ,കൂവന വിജയൻ,തുടങ്ങിയവർ പങ്കെടുത്തു