വയനാട്: അമ്പലവയൽ ടൗണിൽനിന്ന് സ്‌കൂട്ടർ മോഷ്ടിച്ച പ്രതികൾ പോലീസ് പിടിയിലായി. മലപ്പുറം സ്വദേശി ഷാഹുൽ ഹമീദും കൂട്ടാളി ആയിഷയുമാണ് പിടിയിലായത്. മോഷ്ടിച്ച സ്കൂട്ടർ പ്രതികളിൽനിന്ന് കണ്ടെടുത്തു.
കഴിഞ്ഞ ജനുവരി രണ്ടിനാണ് അമ്പലവയൽ കളത്തുവയൽ സ്വദേശി ജോയ്‌സൻ സ്കൂട്ടി സ്കൂട്ടർ അമ്പലവയൽ മാർട്ടിൻ ആശുപത്രിക്ക് സമീപമുള്ള ബേക്കറിക്കു മുന്നിൽ നിന്ന് മോഷണം പോയത്. സ്‌കൂട്ടർ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി അമ്പലവയൽ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിലിനിടെ ഇന്ന് പുലർച്ചെ മുന്ന് മണിക്കാണ് അമ്പലവയൽ ടൗൺ പരിസരത്തുനിന്നു പ്രതികൾ പോലീസ് പിടിയിലായത്. മോഷ്ടിച്ച സ്കൂട്ടർ പ്രതികളിൽനിന്ന് കണ്ടെടുത്തു.
അമ്പലവയൽ എസ് ഐ രാംകുമാർ, എ എസ്.ഐ സനൽ, സിപിഒ മാരായ അഖിൽ, കൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.