താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം വെച്ച് റോഡു മുറിച്ചുകടക്കുന്നതിനിടെ രണ്ടു സ്ത്രീകൾക്ക് കാറിടിച്ച് പരുക്കേറ്റു. താമരശ്ശേരി ചക്കാക്കുന്ന് ഷൈലജ (42), മേത്തോട്ടുകണ്ടി ലീല (50) എന്നിവർ ക്കാണ് പരുക്കേറ്റത്.
ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് സാരമുള്ളതല്ല. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്.