പാലക്കാട്: എസ്ഐആറി പ്രവാസികൾ നൽകിയ അപേക്ഷകൾ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബന്ധുവിന്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല, ജനന സ്ഥലം ചേർത്തില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് വോട്ട് വെട്ടിയത്. വിവരങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഓപ്ഷനും ഉണ്ടായിരുന്നില്ല. ഇതോടെ നിരവധി പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നത്.
ഒമാനിൽ പ്രവാസിയായ എറണാംകുളം സ്വദേശിനിയുടെ ഫോം 6 A പ്രകാരം നൽകിയ അപേക്ഷ നിരസിച്ചതിന് കാരണമായി കമ്മീഷൻ വെബ്സൈറ്റിൽ പറയുന്നത് ബന്ധുവിൻ്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല എന്നാണ്.