പേരാമ്പ്ര: പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്്റ്റഡിയില്‍. ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശികളായ പ്രതീഷ് കുമാര്‍, നിധിന്‍ ആനന്ദ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുതുവണ്ണാച്ചയില്‍ കുനീമ്മല്‍ ദിനേശൻ(49) നാണ് വെട്ടേറ്റത്. മുതുവണ്ണാച്ച- പാറക്കെട്ട് റോഡിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ദിനേശനെ ബൈക്കില്‍ എത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിലും വെട്ടേറ്റ ദിനേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.