മലപുറം: ജി എം എൽ പി സ്കൂളിൽ ആകാശ നിരീക്ഷണവും അഭിനയ കളരിയും നടത്തി. സ്കൂൾ അധ്യാപകനും സിനിമ നടനുമായ സന്ദീപ് ഗോപാൽ സാർ അഭിനയ കളരിക്ക് നേതൃത്വം നൽകി. ഭാവാഭിനയങ്ങളിലൂടെ ശ്രദ്ധേയനായ സാർ വിവിധ ഘട്ടങ്ങളിലൂടെ കുട്ടികൾക്ക് അഭിനയത്തിൻറെ ബാലപാഠങ്ങൾ പകർന്നു നൽകി.
സ്കൂൾ മുറ്റത്ത് നിന്ന് ആകാശത്തിന്റെ വിസ്മയച്ചപ്പിലേക്ക് പറന്നുയരാൻ കുട്ടികൾക്ക് പിന്തുണ നൽകി ആകാശ നിരീക്ഷണത്തിന് സൗകര്യമൊരുക്കി. സ്കൂൾ അധ്യാപകൻ അനുഗ്രഹ സാറിൻറെ നേതൃത്വത്തിൽ പ്രശസ്ത വാന നിരീക്ഷകനായ പ്രകാശൻ സാറും അദ്ദേഹത്തിൻറെ മകൻ സച്ചിന്തും ടെലിസ്കോപ്പിന്റെ സഹായത്തോടെ വൈവിധ്യമാർന്ന കാഴ്ചകൾക്ക് അവസരം ഒരുക്കി. പ്രധാനാധ്യാപിക റെജി തോമസ്, പിടിഎ പ്രസിഡണ്ട് റഷീദ് വി പി, എസ്എംസി ഭാരവാഹി അസീസ് പിലാക്കൽ, പിടിഎ വൈസ് പ്രസിഡണ്ട് സാബിറ, മറ്റു അധ്യാപകർ സന്നിഹിതരായി.