നന്തി ബസാര്‍: നന്തിയില്‍ കെമിക്കലുമായി വന്ന വാഗാഡ് ലോറിയ്ക്കു മുകളില്‍ മണലുമായി വരികയായിരുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നന്തി ശ്രീശൈലം കുന്നിന് താഴെ ബൈപ്പാസ് പ്രവൃത്തി നടക്കുന്ന ഭാഗത്തായിരുന്നു അപകടം.
കെമിക്കലുമായി വാഗാഡിന്റെ ഗോഡൗണിലേക്ക് പോകുകയായിരുന്ന ലോറിയ്ക്കു മുകളിലേക്ക് മണലുമായി വന്ന ലോറി മറിയുകയായിരുന്നു. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈപ്പാസ് നിര്‍മ്മാണം നടക്കുന്ന ഭാഗത്താണ് അപകടം നടന്നതെന്നതിനാല്‍ പൊതുഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ല.