തിരൂർ :പട്ടാപ്പകൽ ബസ്സിൽകയറുന്നതിനിടെ കുട്ടിയുടെ മാല പൊട്ടിച്ച് മോഷ്ടാക്കൾ.കുട്ടിയുടെ മാല പൊട്ടിക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
തിരൂർ മാങ്ങാട്ടിരി സ്വദേശികളുടെ കുഞ്ഞിൻ്റെ മാലയാണ് നഷ്ടമായത്.ഇന്നലെ 11 മണിയോടെ തിരൂർ ബസ്റ്റാൻഡിൽ ആണ് സംഭവം ഉണ്ടായത്.