മലപ്പുറം : മഞ്ചേരിയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. യു.കെ. മുഹമ്മദ് സാബിത്ത് (15), അത്തിമണ്ണിൽ അബ്ദുൽ സലാം (47), മകൻ ആദിൽ മുഹമ്മദ് (16), എ.എം. ഹുസൈൻ (35) എന്നിവരെയാണ് തേനീച്ചകൾ കൂട്ടമായി ആക്രമിച്ചത്.പരിക്കേറ്റവർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണം ആവർത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് തേനീച്ചയുടെ കൂടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു