കൊച്ചി: 52 ലിറ്റർ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് 'അൽകു' എന്ന ഷെഫീഖ് എക്സൈസ് പിടിയിലായി. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് അൽകു പിടിയിലായത്. എറണാകുളം ടൗൺ പരിസരങ്ങളിൽ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്നയാളാണ് ഇയാളെന്നും എക്സൈസ് പറയുന്നു.15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 58 ബോട്ടിൽ ബിയറും (37.7 ലിറ്റർ) ഇയാളുടെ പക്കലിൽ നിന്ന് പിടികൂടിയിട്ടുണ്ട്.
മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് 'ആക്ഷൻ ഹീറോ ബിജു'വടക്കം നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മദ്യ വില്പനയിലൂടെ ലഭിച്ച പേരായിരുന്നു 'അൽകു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. എറണാകുളം ടൗണിലെ യുവാക്കൾ, ടാക്സി തൊഴിലാളികൾ എന്നിവരുമായി സൗഹൃദമുണ്ടാക്കിയെടുക്കുകയും മദ്യം ആവശ്യമുള്ളവർക്ക് സ്വന്തം വാഹനത്തിൽ എത്തിച്ചുകൊടുക്കുകയുമാണ് ഇയാൾ ചെയ്തതിരുന്നത്. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റേഞ്ച് ഇൻസ്പെക്ടർ ആർ.അഭിരാജ്, പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് അനീഷ് കെ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായസി ജി.അമൽദേവ്, ജിബിനാസ്, വി.എച്ച് പ്രവീൺകുമാർ, കനകാ എസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.