കട്ടിപ്പാറ: താമരശ്ശേരി സബ് ജില്ല എൽ പി സ്പോർട്സ് മീറ്റ് കോടഞ്ചേരി സെന്റ് ജോസഫ്സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കരുത്ത് കാട്ടി കളം നിറഞ്ഞ് തുടർച്ചയായി രണ്ടാം തവണയും കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ ചാമ്പ്യരായതിൽ ആഹ്ലാദം പങ്കുവെച്ച് സ്കൂളിൽ സ്വീകരണം നൽകി. 48 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. താമരശ്ശേരി എ ഇ ഒ ശ്രീമതി പൗളി മാത്യു വിജയികൾക്ക് നൽകിയ ട്രോഫിയുമായി ആരവത്തോടെയാണ് സ്കൂളിലേക്ക് ജേതാക്കൾ വന്നത്തിയത്. മീറ്റിൽ വ്യക്തിഗത ചാമ്പ്യനായി ഫസാൻ സലിം സ്കൂളിന്റെ അഭിമാന താരമായി.
ധന്യമായ വിജയത്തിൽ പ്രമാണിച്ച് സ്കൂൾ ടീം കോച്ച് ഫൈസ് ഹമദാനി, കോഡിനേറ്റർ കെ സി ശിഹാബ്, പ്രധാന അധ്യാപിക ജസീന ഹുസൈൻ എന്നിവരെ സ്കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, മാനേജ്മെന്റ് കമ്മിറ്റിയംഗം അബ്ദുള്ള മലയിൽ, പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ,എന്നിവർ ആദരിച്ചു.
എം പി ടി എ പ്രസിഡന്റ് സജ്‌ന നിസാർ, എസ്. എസ്.ജി. ചെയർമാൻ അലക്സ് മാത്യു, സലാം കന്നൂട്ടിപ്പാറ, മുബീർ തോലത്ത്,പി കെ മുഹമ്മദലി, എന്നിവർ അഭിമാന നേട്ടത്തിൽ വിജയികളെയും അധ്യാപകരെയും അഭിനന്ദിച്ചു..
തുടർന്ന് നടന്ന വിജയ ആഹ്ലാദത്തിന് നേതൃത്വം കൊടുത്ത് കെ കെ നിസാർ,
ദിൻഷ ദിനേശ്, തസ്‌ലി പി പി, ടി ഷബീജ്, പി യാസീൻ,പി പി അനുശ്രീ,ഷാഹിന കൊടുവള്ളി, എം എ റൂബി, നീതു പീറ്റർ, കെ എ ഷാഹിന, പി ബി പ്രബിത, എ കെ മുംതാസ്, ബാസില എന്നിവർ സന്നിഹിതരായി.