മലപ്പുറം: വളാഞ്ചേരി ടൗണിൽ വെച്ച് സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാൽനടയാത്രക്കാരൻ മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്.
പുത്തനത്താണി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന ശശിയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരം 6:45-ഓടെ വളാഞ്ചേരി-കോഴിക്കോട് റോഡിലായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് അപകടം നടന്ന ഉടനെ നാട്ടുകാർ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് അതീവ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇവിടെ വച്ച് തന്നെ മരണം സംഭവിച്ചു.
അച്ഛൻ: കൃഷ്ണൻ
അമ്മ: പാറുക്കുട്ടി
ഭാര്യ: ബിന്ദു
മക്കൾ: വിഷ്ണു, വിശാൽ, വിനേഷ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരിക്കും.