തിരുവനന്തപുരം: തിരുവനന്തപുരം പൂങ്കുളത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തലയോട്ടികളും എല്ലുകളും കണ്ടെത്തി. തൈക്കാട് സ്വദേശി അബ്ദുല്ലയുടെ പുരയിടത്തിലാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടികൾ കണ്ടെത്തിയത്. ഒരു തലയോട്ടിയിൽ വാസു എന്ന് പേന കൊണ്ട് എഴുതിയിരുന്നു.
പ്ലാസ്റ്റിക് കവറിൽ കെട്ടി മതിലിന് അകത്തേക്ക് എറിഞ്ഞ നിലയിലാണ് തലയോട്ടികൾ കണ്ടെത്തിയത്. പുരയിടം നോക്കി നടത്തുന്ന രാധാകൃഷ്ണൻ രാവിലെ ചക്കയിടാൻ വന്നപ്പോഴാണ് തലയോട്ടികൾ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി.