ഏകപക്ഷീയമായ മൂന്നുഗോളുകൾക്ക് നേപ്പാളിനെ തകർത്ത് നീലക്കടുവകൾ 2021 സാഫ് കപ്പ് ജേതാക്കളായത് ഇത് എട്ടാം തവണയാണ് ഇന്ത്യ സാഫ് കപ്പിൽ മുത്തമിടുന്നത്. ഇഗോർ സ്റ്റിമാകിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യകിരീടം കൂടിയാണിത്
ആദ്യപകുതിയിൽ ഇന്ത്യ സർവ്വാധിപത്യം പുലർത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു , ഗോൾ വരൾച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് 48 മത്തെ മിനിറ്റിൽ പ്രീതം കോട്ടാലിന്റെ ഉഗ്രൻ പാസ്സ് ചേത്രി ഹെഡ് ചെയ്ത് വലയിലാക്കി. അടുത്തനിമിഷം തന്നെ സുരേഷ് സിങ്ങിലൂടെ കടുവകൾ ലീഡുയർത്തി. പകരക്കാരനായെത്തിയ മലയാളി താരം സഹലും ഇഞ്ചുറിടൈമിൽ ഇന്ത്യയ്ക്കായി വലകുലുക്കി.
ഇന്നത്തെ ഗോളോടെ ഇന്ത്യൻജേഴ്സിയിൽ 80 അന്തരാഷ്ട്രഗോളുകളുമായി ചേത്രി മെസ്സിയുടെ ഒപ്പമെത്തി ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്കോററും ചേത്രി തന്നെ