തിരുവമ്പാടി : തറിമറ്റത്ത് ജലജീവൻപദ്ധതിയുടെ പൈപ്പിടുന്നതി വേണ്ടി കുഴിച്ച അപകടം പതിയിരിക്കുന്ന
കുഴി മൂടിയില്ലെങ്കിൽ intuc തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണിട്ട് മൂടി അപകടം ഒഴിവാക്കും.
നിരവധി അപകടങ്ങൾ ഉണ്ടായിട്ടും പരാതി പറഞ്ഞിട്ടും അധികൃതർ അനാസ്ഥ കാണിക്കുന്നത് ന്യായികരിക്കാൻ സാധിക്കുന്നതല്ലാ എന്ന് യോഗം കുറ്റപ്പെടുത്തി.
തിരുവമ്പാടി മറിപ്പുഴ റോഡ്പണി നടക്കുന്നതിനാൽ ആ ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും തിരുവമ്പാടിയിൽ നിന്നും പുന്നക്കൽ വഴിയാണ് പോകുന്നത്. അതുകൊണ്ടുതന്നെ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം തിരക്കേറിയതാണ്
കാരാട്ടുപാറക്ക് തിരിയുന്ന ജെങ്ങ്ഷൻ ഭാഗത്താണ് ജലജീവൻ പദ്ധതിയുടെ ഈ അപകടക്കെണി എത്രയും വേഗം ഇതിന്ഒരു പരിഹാരം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ഐ എൻ ടി യു സി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് ജിജി എടത്തനാക്കുന്നേൽ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജന: സെക്രട്ടറി ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, ഐഎൻടിയുസി ഭാരവാഹികളായ തങ്കച്ചൻ മറ്റത്തിൽ, റസാഖ് ചെറുകാട്ടിൽ, സലാം കമ്പളത്ത്,കുര്യൻ തിരുവമ്പാടി,സെയ്തലവി ,
ബെന്നി കരിമ്പിലാക്കൽ,
ഷൈജു പുല്ലൂരാംപാറ,
സന്തോഷ് ഞാറക്കാട്ട് പ്രസംഗിച്ചു.