.
റിയാദ് :ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ സ്വദേശി റിയാദിൽ മരണപ്പെട്ടു.
പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തയ്ക്കോട്ടിൽ വീട്ടിൽ ഉമ്മർ (54)ആണ് റിയാദ് ആർ സനദ് ഹോസ്‌പിറ്റ ലിൽ മരണപെട്ടത് .
ഭർത്താവിന്റെ രോഗ വിവരം അറിഞ്ഞ് നാട്ടിൽ നിന്ന് ഭാര്യ ഹലീമയും ഏകമകൾ നദ ഫാത്തിമയും രാത്രി എയർ ഇന്ത്യ എക്സ്സിൽ റിയാദിൽ എത്തി. പക്ഷേ അവരെത്തുന്നതിന് ഒരു മണിക്കൂർ മുൻപ് ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൊയ്തീൻ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹോദരൻ അസ്ക്‌കർ അലിയെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, റിയാസ് തിരൂർക്കാട്, ശബീർ
കളത്തിൽ, ബുഷീർ, യൂനുസ്
എന്നിവർ രംഗത്തുണ്ട്.