സൗദിയിലെ വനിതാ ബാഡ്‌മിൻ്റണിൽ വെന്നിക്കൊടി പാറിച്ച് മലയാളി താരം

Aug. 18, 2024, 7:47 p.m.

റിയാദ് :സൗദിയിലെ വനിതാ ബാഡ്‌മിൻ്റണിൽ വീണ്ടും വെന്നിക്കൊടി പാറിച്ച് മലയാളി താരം ഖദീജ നിസ.

കഴിഞ്ഞ ദിവസം സമാപിച്ച സൗദി ജൂനിയർ വനിത അണ്ടർ 19 കിങ്ഡം ടൂർണമെന്റിൽ സിംഗിൾസിലും ഡബിൾസിലും വിജയിച്ച് ഇരട്ട സ്വർണം നേട്ടവുമായിട്ടാണ് ഖദീജ കപ്പ് ഉയർത്തിയത്.സമാനതകളില്ലാത്ത ഈ നേട്ടം കൈവരിച്ചതോടെ സൗദി അറേബ്യയുടെ വനിതാ കായികരംഗത്ത് തന്റേതായ ചരിത്രം രചിക്കുകയാണ് കോഴിക്കോട്, കൊടുവള്ളി സ്വദേശിനിയായ ഈ പെൺകുട്ടി.

മുൻപ് നടന്ന ആദ്യത്തെയും രണ്ടാമത്തെയും സൗദി ഗെയിംസിൽ തുടർച്ചയായ സ്വർണ നേട്ടത്തിന് പിറകെയാണ് ഖദീജ സൗദിയിലെ വനിതാ ബാഡ്മിൻ്റണിൽ ആധിപത്യം തുടർന്ന് സൗദി ജൂനിയർ അണ്ടർ 19 ബാഡ്മിന്റൺ കിങ്ഡം ടൂർണമെന്റിലും വിജയിച്ച് ഇരട്ട സ്വർണം കൈവരിച്ചത്.സമാനതകളില്ലാത്ത ഈ നേട്ടം കൈവരിച്ചതോടെ സൗദി അറേബ്യയുടെ വനിതാ കായികരംഗത്ത് തന്റേതായ ചരിത്രം രചിക്കുകയാണ് കോഴിക്കോട്, കൊടുവള്ളി സ്വദേശിനിയായ ഈ പെൺകുട്ടി.

മുൻപ് നടന്ന ആദ്യത്തെയും രണ്ടാമത്തെയും സൗദി ഗെയിംസിൽ തുടർച്ചയായ സ്വർണ നേട്ടത്തിന് പിറകെയാണ് ഖദീജ സൗദിയിലെ വനിതാ ബാഡ്മമിൻ്റണിൽ ആധിപത്യം തുടർന്ന് സൗദി ജൂനിയർ അണ്ടർ 19 ബാഡ്മിന്റൺ കിങ്‌ഡം ടൂർണമെന്റിലും വിജയിച്ച് ഇരട്ട സ്വർണം കൈവരിച്ചത്.സൗദി അറേബ്യയിലെ 30 പ്രമൂഖ ക്ലബുകളാണ് കിങ്‌ഡം ടൂർണമെന്റിൽ ഏറ്റുമുട്ടിയത്. ഈ മാസം 14 മുതൽ 16 വരെ നടന്ന ടൂർണമെന്റിലെ സിംഗിൾസ്, ഡബിൾസ് ജൂനിയർ വനിതകളുടെ മത്സരങ്ങളിലാണ് ഇത്തിഹാദ് ക്ലബിനു വേണ്ടി ബാറ്റേന്തി ഷട്ടിൽ പാറിച്ച് ഖദീജ കീരീടം നേടിയത്.

ഫൈനലിൽ സൗദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലിനു വേണ്ടി കോർട്ടിലിറങ്ങിയ താരത്തെയാണ് ഇത്തിഹാദ് താരമായ ഖദീജ നിസ തറപറ്റിച്ചത്.

ഡബിൾസിൽ സിദ്രത്ത് അൽ നാസർ ആയിരുന്നു പങ്കാളി. കഴിഞ്ഞ വർഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് രണ്ട് സ്വർണമുൾപ്പെടെ 10 മെഡലുകളാണ് ഖദീജ നിസ നേടിയത്.

സൗദി ദേശീയ ഗെയിംസിൽ രണ്ട് തവണയും നേടിയ സുവർണ്ണ വിജയങ്ങൾക്കു പുറമേയാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് 15 രാജ്യങ്ങൾ പങ്കെടുത്ത അറബ് ജൂനിയർ ആൻഡ് സീനിയർ ചാംപ്യൻഷിപ്പിൽ സൗദി അറേബ്യക്കായി ദേശീയ ജഴ്സി അണിഞ്ഞ് മൂന്ന് മെഡലുകൾ നേടി.

സ്കൂൾ കാലം മുതൽ അസാമാന്യ പ്രകടനത്തിലൂടെ വിജയിച്ചു വന്ന പെൺകുട്ടിയുടെ കായികമികവും പ്രതിഭയും തിരിച്ചറിഞ്ഞ ഇത്തിഹാദ് ക്ലബ്ബ് തങ്ങളുടെ താരമാകുന്നതിനായി ടീമിലേക്ക് ഖദീജ നിസയെ ക്ഷണിക്കുകയായിരുന്നു.

ഇത്തിഹാദിന്റെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു പിന്നീടങ്ങോട്ട് ഈ മലയാളി താരത്തിൻ്റെ ഒരോ വിജയവും. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഐ.ടി എൻജിനീയർ കൂടത്തിങ്ങൽ അബ്ദുൽ ലത്തീഫിന്റെയും ഷാനിത ലത്തീഫിന്റെയും മകളാണ് ഖദീജ നിസസൗദിയിൽ ജനിച്ചുവളർന്ന ഖദീജ നിസ റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിന്ന് പ്ലസ് ടു പഠനത്തിനു ശേഷം ഇപ്പോൾ സ്പോർട്‌സ് മാനേജ്‌മെൻ്റിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായി കോഴിക്കോട് ദേവഗിരി കോളജിൽ പഠിത്തം തുടരുന്നു.

വനിതാ കായികരംഗത്തിന് ഏറെ പ്രാധാന്യം കിട്ടിതുടങ്ങിയ കാലത്തു തന്നെ ശക്തമായ മൽസര നേട്ടങ്ങളൊടെ രാജ്യാന്തര തലത്തിൽ സൗദി അറേബ്യയുടെ പേര് വിക്ടറി സ്റ്റാൻഡിൽ കപ്പ് ഉയർത്തി മെഡൽ നേട്ടം സമ്മാനിക്കാനും ഖദീജ നിസയ്ക്ക് നന്നേ ചെറുപ്പത്തിലെ സാധിച്ചു.

വനിതാ ബാഡ്‌മിന്റണിൽ സൗദി അറേബ്യയുടെ യശസ്സ് ഉയർത്തി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ച ഖദീജ നിസക്ക് സൗദി കായിക മേഖല അധികൃതരും ദേശീയ താരമെന്ന നിലക്ക് എല്ലാ പിന്തുണയും നൽകി പ്രോത്സാഹിപ്പിക്കുന്നു.


MORE LATEST NEWSES
  • മരണ വാർത്ത
  • വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
  • നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • കോടതിയുടെ അസാധാരണ നീക്കം: ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി*
  • ബൈക്ക് നഷ്ട്ടപ്പെട്ടു
  • കേരളത്തിലെ 20 മോട്ടോർ വാഹന ചെക്പോസ്റ്റുകളും നി‍ർത്തലാക്കും
  • വാടകവീട്ടിൽ നിന്ന് എംഡി എംഎയും കഞ്ചാവും പിടിച്ചെടുത്തു
  • ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി
  • നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി ക്വാറി-ക്രഷർ ഉത്പന്ന വില കുതിക്കുന്നു
  • ഷഹാനയുടെ മരണം, കുടുംബത്തിനെതിരെയും കൂടുതൽ ആരോപണങ്ങൾ
  • മരണ വാർത്ത
  • പഴമയുടെ നന്മയെ നിരാകരിക്കരുത് ജിഫ്രി തങ്ങൾ
  • സീനിയർ ഷൂട്ടിങ് ബോൾ;കേരളത്തെ ആശ്വാസും അഞ്ജുഷയും നയിക്കും.
  • പീച്ചി ഡാം റീസർവേയിൽ വീണ ഒരു പെൺകുട്ടി കൂടി മരണപ്പെട്ടു
  • പഞ്ചായത്ത് തല കായിക മേള നടന്നു
  • മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് കൊണ്ടുവന്ന വയോധികനിൽ ജീവന്റെ തുടിപ്പ്.
  • ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ തയ്യാറാകാതെ ബോബി ചെമ്മണൂര്‍
  • ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ തയ്യാറാകാതെ ബോബി ചെമ്മണൂര്‍
  • മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.
  • മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയം
  • വീട് പൊളിച്ച് മോഷണം: സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ
  • ബോബി ചെമ്മണ്ണുരിന് ജാമ്യം; ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഉത്തരവിറങ്ങി
  • അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞിട്ടും ഹർഷിന സമരത്തിനുപോയി';വനിതാ കമ്മിഷൻ അധ്യക്ഷ
  • നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല, ഹര്‍ജി ഹൈക്കോടതി തള്ളി
  • അരിവാൾ രോഗം ബാധിച്ച് യുവാവ് മരിച്ചു
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം.
  • കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റിനെ കോൺഗ്രസ് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തു
  • തേനീച്ചയുടെ കുത്തേറ്റതിനെ തുടർന്ന് കനാലിലേക്ക് ചാടിയയാൾ മരിച്ചു.
  • വിദ്യാർത്ഥിയെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
  • പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം.
  • വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കും
  • 27 മുതൽ സംസ്ഥാനത്ത് റേഷൻ വ്യാപാരി സമരം
  • വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകൾ ഒഴിവാക്കണം; മന്ത്രി ഒ.ആർ കേളു.
  • ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി ഉത്തരവ് 3.30
  • യുവതിയെ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി; ഒരു ലക്ഷം രൂപ കൈക്കലാക്കി
  • നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാന് സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ
  • അപ്പവാണിഭ നേർച്ചയ്ക്ക് കൊടിയേറി
  • മെഡിക്കൽ കോളേജിൽ ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടി രോഗി ജീവനൊടുക്കി.
  • യുവതിയുടെ മരണം ക്രൂരകൊലപാതകമെന്ന് പൊലീസ്; ഭര്‍ത്താവ് അറസ്റ്റില്‍
  • മീനങ്ങാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
  • ശബരിമല മകര വിളക്ക് ഇന്ന്
  • അബ്ദുൽ റഹീമിന്റെ മോചന കേസ് ഇന്ന് റിയാദ് കോടതിയിൽ
  • ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; ഒഡിഷയെ വീഴ്ത്തിയത് 3-2ന്
  • കൈക്കൂലി വാങ്ങുന്നതിനിടെ ഫസ്റ്റ് ഗ്രേഡ് സര്‍വെയര്‍ വിജിലന്‍സ് പിടിയില്‍
  • വീടിനു സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്ക് തടവും പിഴയും
  • ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു
  • വ്യാപാരി വ്യവസായി ഈങ്ങാപ്പുഴ യൂണിറ്റ് യുത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു
  • കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി.
  • കണ്ണൂർ സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു
  • പത്തനംതിട്ട പീഡനക്കേസ്: കുട്ടിയുടെ ദൃശ്യങ്ങളും നമ്പരും പ്രചരിപ്പിച്ചവരടക്കം അറസ്റ്റിൽ