സന്ദർശക വീസയിലെത്തുന്നവരെ ജോലിക്കു നിയമിച്ചാൽ 10 ലക്ഷം ദിർഹം പിഴ

Aug. 20, 2024, 5:15 p.m.

ദുബായ് :സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാൻ വരുന്നവർക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സന്ദർശക വീസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാൽ, തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വീസക്കാർ കമ്പനികളിൽ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ തൊഴിൽ വീസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക.

വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്കു വയ്ക്കുന്നതിന് മുൻപ് 50000 മുതൽ 2 ലക്ഷം ദിർഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ പല മടങ്ങ് വർധിപ്പിച്ചത്. പുതിയ നിയമം വന്നതോടെ സന്ദർശക വീസയിൽ എത്തുന്നവർക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കമ്പനികൾ തൊഴിൽ വാഗ്ദാനം ചെയ്തു സന്ദർശക വീസയിൽ ആളുകളെ കൊണ്ടുവരാറുണ്ട്. ജോലി നൽകുമെന്നു വിശ്വസിപ്പിച്ച് ഇവരുടെ കയ്യിൽ നിന്നു പണവും വാങ്ങും. കമ്പനികൾ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വീസയിൽ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാൽ, റസി‍ഡൻസി വീസയുടെ തുടർനടപടികൾ പൂർത്തിയാക്കുകയും തൊഴിൽ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്മെന്റുകളും അനധികൃതമാണെന്ന് അധികൃതർ വ്യക്തമാക്കി.


MORE LATEST NEWSES
  • ഫുട്‌ബോളിന്റെ പുതിയ യുഗത്തിന് എ എം എൽ പി എസ് പൂനൂരിൽ തുടക്കം കുറിച്ചു
  • ഫുട്‌ബോളിന്റെ പുതിയ യുഗത്തിന് എ എം എൽ പി എസ് പൂനൂരിൽ തുടക്കം കുറിച്ചു
  • ഓണാഘോഷ പരിപാടിക്കിടെ അധ്യാപകൻ തലകറങ്ങി വീണു മരിച്ചു
  • കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് വിഹിതം പിടിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു.
  • ഒൻപതാം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി
  • ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു
  • സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം.
  • കോരങ്ങാട് വാഹനാപകടം; വയനാട് സ്വദേശിയായ യുവാവിന് പരിക്ക് .
  • ഉള്ളിയേരി സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ;
  • പടനിലത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
  • അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം.
  • ഷെഫീഖിനെ വിട്ട് സർക്കാർ ജോലിക്ക് വേണ്ടി മറ്റൊരിടത്തേക്ക്' പോകാനാകില്ലെന്ന് വളർത്തമ്മയായ രാഗിണി.
  • സുഭദ്ര കൊലക്കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
  • ബൈക്ക് മോഷ്‌ടിച്ച് കടന്ന രണ്ടംഗ സംഘം പിടിയിൽ
  • വയോധികയെ കൊലപ്പെടുത്തിയ സംഭവം ;പ്രതിയുമായി തെളിവെടുപ്പ് നടത്തി.
  • നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി.
  • ലഹരി വണ്ടിക്ക് പൊലീസ് ബോർഡ്,മയക്കുമരുന്ന് വാങ്ങാൻ ഡാൻസാഫ് സംഘം ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത്
  • ചുരം വ്യൂ പോയന്റിൽ വാഹനാപകടം
  • ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • കാർ ഇടിച്ച് ബാലിക ആറ് മാസമായി കോമയിൽ: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി,
  • ബി.എ ജയിക്കാത്ത നേതാവിന്​ എം.എ പ്രവേശനം നൽകിയതിൽ പരാതി
  • മരണ വാർത്ത
  • ലൈംഗികാതിക്രമത്തിനിടെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
  • ബസിടിച്ച് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു
  • വൃദ്ധ ദമ്പതിമാരെ കുത്തി പരിക്കേൽപ്പിച്ച് സ്വർണ മാല കവർന്നു, യുവാവ് പിടിയിൽ
  • തണലറ്റവർക്ക് തുണയായി സ്റ്റേറ്റ് എൻ പി എസ് എംപ്ലോയിസ് കലക്ടീവ് കേരള
  • മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിടെ ശരീരത്തിൽ കയർ മുറുകി യുവാവിന് ദാരുണാന്ത്യം.എറണാകുളം
  • വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
  • കാറിന് തീപിടിച്ചു.ആളപായമില്ല
  • അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു
  • സുഭദ്ര കൊലപാതകം;പ്രതികള്‍ പിടിയില്‍.
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • ഓണാഘോഷം ; ഗതാഗത നിയമം ലംഘിച്ചതിന് വാഹനങ്ങൾക്ക് പിഴ ഈടാക്കി
  • ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി ശ്രുതി.
  • പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂളിൽ മഞ്ഞപ്പിത്ത വ്യാപനം.
  • പഞ്ചായത്ത് അംഗത്തിനും മകൾക്കും നേരെ അക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.
  • ഭർത്താവിന്റെ വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയിൽ .
  • കൊടുവള്ളിയില്‍ വൻ കഞ്ചാവ് വേട്ട
  • ഈങ്ങാപ്പുഴയില്‍ ബെെക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്
  • സ്‌കൂൾ ബസ് മതിലിൽ ഇടിച്ചു അപകടം
  • ഗസ്സയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; 18 പേർ കൊല്ലപ്പെട്ടു
  • ഡിജിറ്റൽ ബാങ്കിംഗ്: സാധ്യതകളും വെല്ലുവിളികളും സെമിനാർ സംഘടിപ്പിച്ചു
  • മെഡിക്കൽ വിദ്യാർത്ഥികൾ ലോറിയിടിച്ച് മരിച്ച സംഭവം; നഷ്ടപരിഹാരം നൽകാൻ വിധി
  • പ്രണയിനി വിദേശത്തേക്ക് പോയതിന്റെ അമര്‍ഷം. പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ അച്ഛന് അയച്ച യുവാവ് അറസ്റ്റിൽ
  • വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം: ഹൈക്കോടതി ഉത്തരവ്
  • മണാശ്ശേരി കോളേജിൽ വിദ്യാർത്ഥി സമരം സംഘർഷത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
  • മകനെ വെട്ടിക്കൊന്ന് മണ്ണെണ്ണ ഒഴിച്ചു കത്തിച്ച കേസ്; അമ്മയെ വിട്ടയച്ചു
  • കട ഉടമയെ കുടുക്കാൻ കടയിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ അറസ്റ്റിൽ
  • യുവതിയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • കൽപ്പറ്റയിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൻ മരിച്ചു