താമരശ്ശേരി :റവന്യൂ കുടിശ്ശിക പിരിക്കുന്നതിനായെത്തിയ കിഴക്കോത്ത് വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധം. കുറ്റക്കാരായ വ്യക്തികൾക്കെതിരെ കേസെടുത്തു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ കൊടുവള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി. ഔദ്യോഗിക കൃത്യനിർവഹണത്തിന് വന്ന വില്ലേജ് ഓഫീസറെയും സംഘത്തെയും ആൾക്കൂട്ടത്തെ വിളിച്ചുവരുത്തി കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചതും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ 26/08/2024 നു ചേർത്ത താമരശ്ശേരി താലൂക്ക് റവന്യൂ സ്റ്റാഫ് കൗൺസിൽ ശക്തമായ പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5 മണിക്ക് കിഴക്കോത്ത് വില്ലേജ് ഓഫീസ് പരിസരത്ത് റെവന്യൂ ജീവനക്കാരുടെ പ്രതിഷേധകൂട്ടായ്മനടത്താൻ തീരുമാനിച്ചതായി താമരശ്ശേരി താലൂക്ക് റവന്യൂ സ്റ്റാഫ് കൗൺസിലിൽ തീരുമാനിച്ചു.