കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.
വയനാട് വടുവഞ്ചാല്‍ വട്ടത്തുവയല്‍ സ്വദേശി വിബിന്‍ വിജയനെ(34) യാണ് മംഗഫിലെ താമസ കേന്ദ്രത്തോട് ചേര്‍ന്ന പാര്‍ക്കിങ് ഏരിയായില്‍ കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാന്നെനാണ് പ്രാഥമിക വിവരം. ഡെലിവറി ഡ്യൂട്ടി ചെയ്തു വന്നിരുന്ന കാർ ലോക്ക് ചെയ്ത നിലയിലായിരുന്നു.
കഴിഞ്ഞ മൂന്നാം തീയതി രാത്രിയിലായിരുന്നു സംഭവം. രണ്ട് ദിവസം കഴിഞ്ഞാണ് ആളെ തിരിച്ചറിഞ്ഞത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. പിതാവ് -വിജയന്‍ . ഭാര്യ- രമിഷ ടി എം .നിഷാന്‍ (5) , ഇവാന്‍ (3) എന്നിവർ മക്കളാണ്.